അയർലണ്ടിലെ ഏറ്റവും ‘ബോറൻ’ ടൂറിസ്റ്റ് കേന്ദ്രം ഏതെന്നറിയാമോ?

അയര്‍ലണ്ടിലെ ഏറ്റവും ബോറന്‍ ടൂറിസ്റ്റ് കേന്ദ്രമായി ഡബ്ലിന്‍ നഗരത്തിലെ National Leprechaun Museum. വലിയ ഇന്ററാക്ടീവ് ഫര്‍ണ്ണിച്ചറുകള്‍ ആണ് ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ച.

2010-ല്‍ തുറന്ന മ്യൂസിയത്തില്‍ അയര്‍ലണ്ടിലെ പ്രശസ്തമായ ഐതിഹ്യ കഥകളിലെ കഥാപാത്രങ്ങളുടെ പ്രതിമകള്‍, കാട്, വിഷിങ് വെല്‍സ് മുതലായവയും ഉണ്ട്.

ലോകത്തെ 30,000 ടൂറിസ്റ്റ് കേന്ദ്രങ്ങളിളുടെ ഗൂഗിള്‍ റിവ്യൂസ് പരിശോധിച്ച് Solitaired.com ആണ് ലോകത്തെ ഏറ്റവും മോശം 100 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 38-ആം സ്ഥാനമാണ് National Leprechaun Museum-ന്. അയര്‍ലണ്ടില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ട ഏക സ്ഥലവും ഇതാണ്.

യുഎസിലെ Missouri-യിലുള്ള The Branson Scenic Railway ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Share this news

Leave a Reply

%d bloggers like this: