അയർലണ്ടിലെ ഏറ്റവും ‘ബോറൻ’ ടൂറിസ്റ്റ് കേന്ദ്രം ഏതെന്നറിയാമോ?

അയര്‍ലണ്ടിലെ ഏറ്റവും ബോറന്‍ ടൂറിസ്റ്റ് കേന്ദ്രമായി ഡബ്ലിന്‍ നഗരത്തിലെ National Leprechaun Museum. വലിയ ഇന്ററാക്ടീവ് ഫര്‍ണ്ണിച്ചറുകള്‍ ആണ് ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ച. 2010-ല്‍ തുറന്ന മ്യൂസിയത്തില്‍ അയര്‍ലണ്ടിലെ പ്രശസ്തമായ ഐതിഹ്യ കഥകളിലെ കഥാപാത്രങ്ങളുടെ പ്രതിമകള്‍, കാട്, വിഷിങ് വെല്‍സ് മുതലായവയും ഉണ്ട്. ലോകത്തെ 30,000 ടൂറിസ്റ്റ് കേന്ദ്രങ്ങളിളുടെ ഗൂഗിള്‍ റിവ്യൂസ് പരിശോധിച്ച് Solitaired.com ആണ് ലോകത്തെ ഏറ്റവും മോശം 100 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 38-ആം സ്ഥാനമാണ് National Leprechaun Museum-ന്. … Read more

യൂറോപ്യൻ, വടക്കേ അമേരിക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റിട്ടേൺ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി Aer Lingus

യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Aer lingus. യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള റിട്ടേണ്‍ ഫ്‌ളൈറ്റുകളില്‍ 20 യൂറോ ആണ് ഓഫ്. വടക്കന്‍ അമേരിക്കയിലേയ്ക്കുള്ള മടക്ക യാത്രകളില്‍ 100 യൂറോയും, ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 200 യൂറോയും ഓഫുണ്ട്. പുതിയ സര്‍വീസുകളായ Dalaman (Turkey), Catania (Sicily), Heraklion (Crete), ഫ്രാന്‍സിലെ Bordeaux, Lyon, Marseille, Nantes, Toulouse, Vienna, … Read more

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്. ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു. ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് … Read more