അയർലണ്ടിൽ ഈ വാരാന്ത്യം ട്രെയിൻ ഗതാഗതം തടസപ്പെടും; വിശദാംശങ്ങൾ അറിയാം

അയര്‍ലണ്ടില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം ഈ വാരാന്ത്യം ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുമെന്ന് Irish Rail.

എഞ്ചിനീയറിങ് ജോലികള്‍ നടക്കുന്നത് കാരണം ശനിയാഴ്ച Portlaoise, Thurles എന്നിവയ്ക്കിടയിലുള്ള റെയില്‍ ഗതാഗതം തടസപ്പെടും. അധിക ബസ് സര്‍വീസ് അടക്കമുള്ള പകരം സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയതായി അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച Connolly, Dún Laoghaire എന്നീ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. പകരമായി അധിക ബസ് സര്‍വീസ് ഉണ്ടാകും.

റെയില്‍ ഗതാഗതം സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി Irish Rail വെബ്‌സൈറ്റ്, കമ്പനിയുടെ എക്‌സ് പേജായ (പഴയ ട്വിറ്റര്‍) Iarnród Éireann എന്നിവ സന്ദര്‍ശിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: