അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോർഡ് കുറവ്; വലിയ നേട്ടമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ നിലവിലെ തൊഴിലില്ലായ്മാ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഏറ്റവും കുറവായിരുന്ന 2000-ന്റെ തുടക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് എന്നും Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഏപ്രിലിലെ കണക്കനുസരിച്ച് (seasonally adjusted) രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.9% ആണ്. 2022-ല്‍ ഇത് 4.2 ശതമാനത്തിനും, 4.5 ശതമാനത്തിനും ഇടയിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.1 ശതമാനമായും, മാര്‍ച്ചില്‍ 4 ശതമാനമായും കുറഞ്ഞു. 2000 ഒക്ടോബറിനും, 2001 ഏപ്രിലിനും … Read more

അയർലണ്ടിൽ ഒരു മാസത്തിനിടെ തൊഴിൽരഹിതരുടെ എണ്ണത്തിൽ നേരിയ കുറവ്

അയര്‍ലണ്ടിലെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ നേരിയ കുറവ് സംഭവിച്ചതായി Central Statistics Office (CSO). ഏപ്രില്‍ മാസത്തില്‍ 4.8% ആയിരുന്നു തൊഴില്‍രഹിതരുടെ എണ്ണമെങ്കില്‍ മെയ് മാസത്തില്‍ അത് 4.7% ആയി കുറഞ്ഞു. ഏപ്രില്‍ മാസത്തെക്കാള്‍ 2,400 കുറവാണ് മെയ് മാസത്തിലെ തൊഴില്‍രഹിതര്‍. 15-74 പ്രായക്കാരായ തൊഴില്‍രഹിതരുടെ എണ്ണത്തിലാണ് കാര്യമായ കുറവ് സംഭവിച്ചിരിക്കുന്നതെന്നും CSO വ്യക്തമാക്കി. തൊഴില്‍രഹിതരുടെ എണ്ണത്തില്‍ സ്തിരീകളെക്കാള്‍ മുന്നില്‍ പുരുഷന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് മാസത്തില്‍ 4.7% പുരുഷന്മാരായിരുന്നു തൊഴിലില്ലാത്തവരായി ഉള്ളതെങ്കില്‍, 4.6% … Read more

പുതുവർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ നേരിയ വർദ്ധന; കോവിഡ് ആഘാതം തുടരുന്നതായി വിദഗ്ദ്ധർ

പുതുവര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ജനുവരി മാസത്തിലെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.8% ആണ്. ഡിസംബര്‍ മാസത്തില്‍ ഇത് 7.4% ആയിരുന്നു. കോവിഡ് മഹാമാരിയുടെ ആഘാതം ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ കണക്കെന്ന് CSO സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദ്ധനായ John Mullane ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. ”ജനുവരി മാസത്തില്‍ ദേശീയതലത്തിലെ പൊതുമാനദണ്ഡപ്രകാരമുള്ള (standard measure) തൊഴിലില്ലായ്മാ നിരക്ക് 5.3% ആണെങ്കിലും, Pandemic Unemployment … Read more

ഐറിഷ് സമ്പദ് വ്യവസ്ഥ ഈ വർഷം 13.6% വളർച്ച കൈവരിക്കും; തൊഴിലില്ലായ്മ 7% കുറയുമെന്നും ESRI

ഐറിഷ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം അവസാനത്തോടെ 13.6% വളര്‍ച്ച കൈവരിക്കുമെന്ന് Economic and Social Research Institute (ESRI). കോവിഡ് ബാധ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ 7% കുറവ് വരുമെന്നും ESRI പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് നിന്നുള്ള കയറ്റുമതി വര്‍ദ്ധിച്ചതും, അന്താരാഷ്ട്രവ്യാപാരത്തില്‍ അയര്‍ലണ്ട് കുതിപ്പ് തുടരുന്നതുമാണ് Gross Domestic Product (GDP) 13.6% ഉയരാന്‍ രാജ്യത്തെ സഹായിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2021-ന്റെ ആദ്യ പാദത്തില്‍ 21% കുറഞ്ഞ തൊഴിലില്ലായ്മ, അവസാന … Read more