ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് പരമാവധി 15% നികുതി; അന്തിമ ഇയു-യുഎസ് വ്യാപാര കരാറിൽ അയർലണ്ടിന് ആശ്വാസം

യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ അന്തിമതീരുമാനം വ്യക്തമാക്കി ഇരു കക്ഷികളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇതില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ആശങ്കയായിരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഭീമമായ യുഎസ് നികുതി, പരമാവധി 15% ആക്കി നിശ്ചയിച്ചതിനെ ഐറിഷ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുതിയ കരാര്‍ യൂറോപ്യന്‍ യൂണിയന്റെ വിജയമാണെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. കരാര്‍ പ്രകാരം ഇയുവില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ യുഎസ് പരമാവധി 15% നികുതിയാണ് ചുമത്തുക. സെമി കണ്ടക്ടറുകള്‍, … Read more

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% നികുതി; വീണ്ടും വ്യാപാരയുദ്ധവുമായി ട്രംപ്

യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30% നികുതി ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ പുതുക്കിയ നികുതി നിലവില്‍ വരുമെന്നും ശനിയാഴ്ച ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ്-ഇയു വ്യാപാരയുദ്ധത്തിന് ശുഭകരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷ ഇതോടെ മങ്ങിയിരിക്കുകയാണ്. ജപ്പാന്‍, സൗത്ത് കൊറിയ, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചെമ്പിന് 50% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുന്നതായി ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇയുവിന് മേല്‍ നേരത്തെ ഏര്‍പ്പെടുത്തിയ … Read more

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ചുമത്തുമെന്ന് ട്രമ്പ്; ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിച്ചാൽ 25% നികുതി ഈടാക്കുമെന്ന് ആപ്പിളിനും ഭീഷണി

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ വീണ്ടും കനത്ത താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ്. ജൂൺ 1 മുതൽ ഇയുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്തിയേക്കും എന്നാണ് ട്രമ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അയർലണ്ടിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഫർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളെ അടക്കം ഇത് ബാധിക്കും.   ഇതിന് പുറമെ യുഎസിൽ നിർമ്മിച്ചതല്ലാതെ അവിടെ വിൽക്കുന്ന ഐ ഫോണുകൾക്ക് 25% നികുതി ഈടാക്കും എന്നും ട്രമ്പ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ ഇന്ത്യയിൽ നിർമ്മാണം … Read more

ട്രംപിന്റെ ഭീഷണികൾക്കിടയിലും യുഎസിലേക്കുള്ള ഐറിഷ് ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ വൻ വർദ്ധന; ഫെബ്രുവരിയിലെ വരുമാനം 10.5 ബില്യൺ

ട്രംപിന്റെ താരിഫ് വര്‍ദ്ധന ഭീഷണിക്കിടെയും അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ജനുവരി മാസത്തില്‍ ഇവിടെ നിന്നും യുഎസിലേയ്ക്കുള്ള മരുന്നുകളുടെയും, ആരോഗ്യ ഉപകരണങ്ങളുടെയും കയറ്റുമതി 130% വര്‍ദ്ധിച്ച് 9.4 ബില്യണ്‍ യൂറോ ആയിരുന്നു. ഫെബ്രുവരിയില്‍ ഇത് വീണ്ടും വര്‍ദ്ധിച്ച് 10.5 ബില്യണായി. 2024 ഫെബ്രുവരിയില്‍ 1.9 ബില്യണ്‍ യൂറോ ആയിരുന്നു കയറ്റുമതി വരുമാനം. അതായത് ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 450% വര്‍ദ്ധനയാണ് ഈ മേഖലയിലെ കയറ്റുമതി രേഖപ്പെടുത്തിയത്. പ്രസിഡന്റ് താരിഫ് വര്‍ദ്ധന … Read more

‘അടിക്ക് തിരിച്ചടി ‘; യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% നികുതി ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് അതേ നാണയത്തില്‍ മറുപടിയായി 25% നികുതി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള പുതിയ നികുതി മെയ് 16 മുതല്‍ നിലവില്‍ വരുമെന്നും, ബാക്കിയുള്ളവയ്ക്ക് മേലുള്ള നികുതി ഡിസംബര്‍ 1-ഓടെ നിലവില്‍ വരുമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇന്നലെ രാത്രി പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നു. യുഎസില്‍ നിന്നുമുള്ള ഡയമണ്ട്, മുട്ട, സോസേജ്, ഡെന്റല്‍ ഫ്‌ളോസ്, … Read more

നികുതി യുദ്ധത്തിൽ യുഎസിന് അതേ നാണയത്തിൽ മറുപടി നൽകാൻ യൂറോപ്യൻ യൂണിയൻ; യുഎസിന് മേൽ ഏർപ്പെടുത്തുക 400 ബില്യന്റെ നികുതിഭാരം

തങ്ങള്‍ക്ക് എതിരായ യുഎസ്എയുടെ വ്യാപാരയുദ്ധത്തില്‍ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ യൂണിയന്‍. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% നികുതി, ഇയുവില്‍ നിന്നുള്ള മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ‘പകരത്തിന് പകരമുള്ള’ 20% നികുതി, കാര്‍, വാഹനങ്ങളുടെ പാര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള 25% നികുതി എന്നിവയ്ക്ക് പകരമായി ഇയുവും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികനികുതി ചുമത്താന്‍ പോകുകയാണ്. അങ്ങനെ വന്നാല്‍ ഇയുവില്‍ നിന്നും യുഎസിന് 400 ബില്യണ്‍ യൂറോയുടെ അധികനികുതി ചുമക്കേണ്ടി വരുമെന്നാണ് ഈ … Read more

ഇയുവിന് മേലുള്ള 20% നികുതി: ഉഭയകക്ഷി ചർച്ചയ്ക്കായി ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് യുഎസിലേയ്ക്ക്

യൂറോപ്യന്‍ യൂണിന് മേല്‍ യുഎസ്എ ഏര്‍പ്പടുത്തിയ 20% ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് യുഎസിലേയ്ക്ക്. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹൊവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 20% നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. ഏപ്രില്‍ 5 മുതല്‍ 10% നികുതി നിലവില്‍ വന്നിട്ടുണ്ട്. ബാക്കി 10% ഏപ്രില്‍ 9 മുതല്‍ നിലവില്‍ … Read more

ഇയു-യുഎസ് വ്യാപാരയുദ്ധം: ഇയുവിൽ നിന്നുള്ള മദ്യങ്ങൾക്ക് 200% നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ, ഇയുവില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈനിനും മറ്റ് ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും 200% നികുതി ഈടാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വിസ്‌കിക്കുള്ള നികുതി ഇയു കുറച്ചില്ലെങ്കില്‍ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ആഗോളമായി യുഎസിലേയ്ക്കുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ തീരുമാനത്തിന് മറുപടിയായാണ് അടുത്ത മാസം മുതല്‍ 26 ബില്യണ്‍ യൂറോ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇയു … Read more

ട്രംപിന്റെ താരിഫുകളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ് വ്യവസ്ഥക്ക് ഭീഷണി : സെൻട്രൽ ബാങ്ക്

2025 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ അമേരിക്ക വരുത്തുന്ന താരിഫുകളും നികുതി മാറ്റങ്ങളും, അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന യു എസ് കമ്പനികളിൽ തൊഴിലിനെയും, ഭാവി നിക്ഷേപ തീരുമാനങ്ങളെയും, കോർപ്പറേഷൻ നികുതികളെയും ബാധിച്ചേക്കാമെന്ന്, സെന്‍ട്രല്‍ ബാങ്ക് ത്രൈ മാസ ബുള്ളെറ്റിനില്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര പങ്കാളിയായതിനാൽ, യു.എസ്. സാമ്പത്തിക നയത്തിലെ മാറ്റങ്ങൾ ഐറിഷ് സമ്പദ് വ്യവസ്ഥയെ നേരിട്ടു ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ബാങ്ക് ബുള്ളെറ്റിനില്‍ പറഞ്ഞു. യുഎസ് മൾട്ടി‌നാഷണൽ കമ്പനികളിൽ … Read more

74-ാം വയസ്സില്‍ 60-ാം ത്തെ മുട്ട ഇട്ട് റെക്കോര്‍ഡ്‌ ഇട്ട് ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി

ഏകദേശം 74 വയസ്സ് കണക്കാക്ക പെടുന്ന ലോകത്തിലെ അറിയപെടുന്ന ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി, നാല് വർഷത്തിന് ശേഷം തന്റെ ആദ്യത്തെ മുട്ട ഇട്ടതായി അമേരിക്കൻ വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. വിസ്ഡം എന്ന പേരിൽ അറിയപ്പെടുന്ന വലിയ ലേസൻ ആൽബട്രോസ്, ഹവായി ദ്വീപുസമൂഹത്തിന്റെ വടക്കുപടിഞ്ഞാറുള്ള Midway Atoll National Wildlife  അഭയപ്രദേശിലേക്ക് തിരിച്ചു വന്നു. അവൾ തന്റെ 60-ാം മത്തെ മുട്ട വെച്ചിരിക്കാമെന്ന് വന്യജീവി ഉദ്ധ്യോഗസ്ഥര്‍ അനുമാനിക്കുന്നതായി അറിയിച്ചു. വിസ്ഡവും അവളുടെ കൂട്ടുകെട്ടുകാരനായ Akeakamai യും 2006 … Read more