പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്, 2015 ല്‍ ലഭിച്ചത് 4.75 കോടി

ന്യൂഡല്‍ഹി: പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 2015 ല്‍ വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യം ഇന്ത്യയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 72 ബില്ല്യണ്‍ യുഎസ് ഡോളരാണ് അതായത് ഏകദേശം 4,75,200 കോടി രൂപയാണ് ഇന്ത്യലേക്ക് പ്രവാസികള്‍ അയച്ചത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 64 ദശലക്ഷം ഡോളറാണ് ചൈനയിലെത്തിയത്. 30 ദശലക്ഷം ഡോളര്‍ പ്രവാസി വരുമാനം ലഭിച്ച ഫിലിപ്പൈന്‍സാണ് മൂന്നാം സ്ഥാനത്ത്.

അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം മറ്റു രാജ്യങ്ങളിലേക്ക് പോയത്. 2015 ല്‍ 56 ലക്ഷം ഡോളറാണ് അമേരിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കയച്ചിരിക്കുന്നത്. 37 ദശലക്ഷം ഡോളര്‍ അയച്ച സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 33 ദശലക്ഷം ഡോളറുമായി റഷ്യ മൂന്നാം സ്ഥാനത്തുമെത്തി.

അമേരിക്ക, സൗദി, ജര്‍മ്മനി, റഷ്യ, യുഎഇ, ഫ്രാന്‍സ്, കാനഡ, സ്‌പെയിന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ കുടിയേറുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: