വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9 ന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9-ാം തിയതി (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് നൊവേനയും ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും. ദിവ്യബലിക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനു ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 19 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും നടത്തി വരുന്നു. 115 കുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോര്‍ജ്ജ് ഫെലിഷ്യസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാന്‍സിസ് അസ്സീസി ചര്‍ച്ച്
290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Share this news

Leave a Reply

%d bloggers like this: