ലീഡ് നിലനിർത്തി ടോറികൾ കുതിയ്ക്കുന്നു; യു കെ യെ നയിക്കാൻ വീണ്ടും ബോറിസ് തന്നെ വരുമെന്ന് സൂചന

ലണ്ടൺ: യുകെ ജനത ഒരിക്കൽ കൂടി വിധിയെഴുതിയപ്പോൾ, വീണ്ടും അധികാരം ടോറികളുടെ കൈയിൽ തിരിച്ചെത്താനുള്ള സാധ്യത വർധിച്ചു. ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഫലം പ്രഖ്യാപിച്ച 459 സീറ്റുകളില്‍ 236 സീറ്റുകളാണ് നേടിയത്. പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്ക് 161 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വിജയിക്കാന്‍ വേണ്ടത്. ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടണ്‍ … Read more