കോവിഡ്‌: 2022 ലോകകപ്പിനെയും ബാധിക്കും

കോവിഡ്‌ കാരണം ഫുട്‌ബോളിലുണ്ടായ പ്രതിസന്ധി തീരാൻ ചുരുങ്ങിയത്‌ മൂന്നുവർഷമെങ്കിലും എടുക്കുമെന്ന്‌ യുവേഫ. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനെ ഉൾപ്പെടെ ഇത്‌ ബാധിക്കുമെന്ന്‌ യുവേഫ എക്‌സിക്യൂട്ടീവ്‌ സമിതി അംഗം ലാർസ്‌ ക്രിസ്‌റ്റർ ഓൾസൺ പറഞ്ഞു. ലോകമാകെ കായികരംഗം നിലച്ചിരിക്കുകയാണ്‌. യൂറോപ്പിലെ പ്രധാന ലീഗുകൾ അനിശ്‌ചിതത്വത്തിലായി. ഫ്രഞ്ച്‌ ലീഗ്‌ ഉപേക്ഷിച്ചു. അസോസിയേഷനുകൾക്ക് കനത്ത സാമ്പത്തികനഷ്ടമുണ്ടായി. ഇതിനിടെ ലോകകപ്പ്‌ യോഗ്യതാമത്സരങ്ങളും താളംതെറ്റി. രണ്ടുമൂന്നുവർഷത്തെ ഫുട്‌ബോൾ കലണ്ടറിനെ കാര്യമായി ബാധിക്കും. യൂറോ കപ്പ്‌, കോപ അമേരിക്ക, വനിതാ യൂറോ മത്സരങ്ങളെല്ലാം മാറ്റി. യൂറോയും കോപയും ഈ വർഷം നടക്കേണ്ടതായിരുന്നു. അടുത്തവർഷത്തേക്കാണ്‌ മാറ്റിയത്‌. ലോകകപ്പ്‌ യോഗ്യതാമത്സരങ്ങൾ ബാക്കിയുണ്ട്‌. യൂറോയും കോപയും യൂറോപ്യൻ ലീഗ്‌ മത്സരങ്ങളുമൊക്കെ നടക്കുന്നതിനിടെയാണ്‌ ലോകകപ്പ്‌ യോഗ്യതാമത്സരങ്ങളും നടത്തേണ്ടത്‌. എന്താകുമെന്ന്‌ കാത്തിരുന്ന്‌ കാണാമെന്നായിരുന്നു ഓൾസന്റെ പ്രതികരണം. യൂറോപ്യൻ ലീഗുകളുടെ പ്രസിഡന്റുകൂടിയാണ്‌ ഓൾസൺ. ചാമ്പ്യൻസ്‌ ലീഗും യൂറോപയും ആഗസ്‌തിൽ നടത്താനാണ്‌ നീക്കം. ഇതിനിടെ സെപ്‌തംബർ വരെ കളി വേണ്ടെന്ന്‌ ഫിഫ മെഡിക്കൽ സമിതി നിർദേശിച്ചിരുന്നു. ലോകകപ്പ്‌ 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്‌.

Share this news

Leave a Reply

%d bloggers like this: