Covid -19; 25 മരണങ്ങളും 343 പുതിയ കേസുകളും

അയർലണ്ടിൽ National Public Health Emergency Team-ൻ്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ 25 കോവിഡ് മരണങ്ങൾ കൂടി. ഇതോടെ മരണസംഖ്യ 1286 ആയി. പുതിയ 343 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 21176 ആയി.

രാജ്യത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി രോഗവ്യാപന നിരക്ക് താഴെക്കാണ്. രണ്ട് ശതമാനത്തിൽ താഴെയാണ് നിലവിൽ വ്യാപന വർദ്ധന നിരക്ക്. ആകെ രോഗികളുടെ 13 ശതമാനം, അതായത് 2785 രോഗികൾ അശുപത്രിയിൽ ചികിൽസയിലാണ്. ഇതിൽ തന്നെ 368 പേർ ICU-ൽ ആണ്. 5973 രോഗികൾ ആരോഗ്യ പ്രവർത്തകരാണ്. ആകെ രോഗികളുടെ 58% സ്ത്രീകളും 48% പുരുഷൻമാരുമാണ്. രോഗബാധിതരുടെ ശരാശരി പ്രായം 49 വയസാണ്.

ഡബ്ലിനിലാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്. 10277 രോഗികളാണ് ഇവിടെയുള്ളത്. ഏതാണ്ട് 50 ശതമാനം. കിൽഡയറാണ് തൊട്ടു പിന്നിൽ. ഇവിടെയുള്ള രോഗികൾ 1226 (6%) അണ്. കോർക്കിൽ നിന്നും 1156 പേർ രോഗികളാണ്.

Share this news

Leave a Reply

%d bloggers like this: