സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക് പുരസ്കാരത്തിന് അർഹയായി. അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ പ്രമുഖ മുഖമാണ് ലൂയിസ് ഗ്ലക്.12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യക്തികളുടെ അസ്തിത്വത്തെ പൊതുവൽക്കരിക്കുന്ന തീക്ഷ്ണ – സൗന്ദര്യ – കാവ്യാത്മക ശബ്ദത്തിനാണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
വ്യക്തിഗതാനുഭവങ്ങളില്‍ നിന്നുള്ള കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതി, മിത്തുകള്‍, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരികലോകത്തെ ആവിഷ്‌കരിക്കുന്ന വൈകാരിക തീവ്രതയാര്‍ന്ന കവിതകളാണ് അവരുടേത്. 1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഗ്ലക് കേംബ്രിജിലാണു താമസം.