ഐറിഷ് മോട്ടോര്‍വാഹന ഇന്‍ഷൂറന്‍സ് മേഖലയിലെ കള്ളക്കളി അന്വേഷിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍

ഐറിഷ് മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ നിലനില്‍ക്കുന്ന അവ്യക്തതയും, കള്ളക്കളികളുണ്ടെന്ന ആരോപണവും അന്വേഷിക്കാനൊരുങ്ങി യൂറോപ്യന്‍ കമ്മിഷന്‍. രാജ്യത്ത് ഈ മേഖലയില്‍ പുതിയ കമ്പനികളെ ഇടപെടാനനുവദിക്കാത്ത Insurance Ireland-ന്റെ പ്രവണത നിലവില്‍ കമ്മിഷന്‍ അന്വേഷിച്ച് വരികയാണ്. പ്രമുഖരായ ഒരു കൂട്ടം ഇന്‍ഷുറന്‍സ് കമ്പനികള്‍ മേഖല കൈയടക്കി വച്ചിരിക്കുകയാണെന്നാണ് ആരോപണം. മേഖലയിലെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്നും അന്വേഷണം നടത്തണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് The Alliance for Insurance Reform.

ഇന്‍ഷുറന്‍സ് മേഖലയിലെത്തുന്ന പുതിയ കമ്പനികള്‍ക്ക് മേഖലയെ പറ്റി കൂടുതല്‍ അറിയാനായി രേഖകളൊന്നും ലഭ്യമല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി Competition and Consumer Protection Commission (CCPC) കണ്ടെത്തിയതാണ് പുതിയ അന്വേഷണത്തിന് വഴിമരുന്നിട്ടത്. നിലവില്‍ എല്ലാ രേഖകളും (Insurance Link Database) സുരക്ഷയുടെ പേരില്‍ കൈവശമാക്കി വച്ചിരിക്കുന്നത് Insurance Ireland ആണെന്നും, ഈ രേഖകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും CCPC ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ കൈകാര്യം ചെയ്യുന്നത് ഒരു സ്വതന്ത്രസ്ഥാപനത്തിനെ ഏല്‍പ്പിക്കണമെന്നും CCPC നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ ക്ലെയിമുകള്‍ കണ്ടെത്തുന്നതും ഈ രേഖകള്‍ ഉപയോഗിച്ചാണ്.

അതേസമയം തങ്ങള്‍ വിപണിയിലെ പരസ്പര മത്സരത്തിനെതിരായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് Insurance Ireland മുമ്പ് അവകാശപ്പെട്ടത്. രേഖകള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ കഴിയില്ലെന്നും Insurance Ireland അധികൃതര്‍ പറഞ്ഞിരുന്നു.

മേഖലയിലെ രേഖകളുടെ ദൗര്‍ലഭ്യത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഓരോ വര്‍ഷവും 20% വീതം വര്‍ദ്ധനയുണ്ടാക്കിയെന്നാണ് CCPC തലവനായ Isolde Goggin പറയുന്നത്. ക്ലെയിം ചെയ്ത ഇന്‍ഷുറന്‍സ് തുകയെപ്പറ്റിയോ ആളുകളെ പറ്റിയോ കൃത്യമായ വിവരങ്ങളൊന്നും ലഭ്യവുമല്ല.

Share this news

Leave a Reply

%d bloggers like this: