അയർലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഹാജരാക്കണമെന്ന് സർക്കാർ

അയര്‍ലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് നെഗറ്റീവ് ആണെന്നുള്ള PCR ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കണമെന്നുള്ള പുതിയ നിബന്ധനയ്ക്ക് ഐറിഷ് മന്ത്രിസഭയുടെ അംഗീകാരം. ഐറിഷ് മണ്ണില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളിലായിരിക്കണം ഈ ടെസ്റ്റ് നടത്തേണ്ടത്. ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നേരത്തെ തന്നെ ഈ നിബന്ധന ബാധകമാണ്. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും, അയര്‍ലണ്ടിലെത്തിയ ശേഷം നടത്തുന്ന ടെസ്റ്റ് നെഗറ്റീവായാലും 14 ദിവസം നിര്‍ബന്ധിക ക്വാറന്റീനില്‍ പ്രവേശിക്കണം. ശനിയാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പില്‍ വരുത്തും.

മറ്റ് ഗ്രീന്‍ സോണ്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ക്വാറന്റൈന്‍ ആവശ്യമില്ല. റെഡ്, േ്രഗ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ (ഉദാഹരണം യു.എസ്) നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കുകയും, അയര്‍ലണ്ടില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷം വീണ്ടും PCR ടെസ്റ്റിലൂടെ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കുകയും വേണം. ടെസ്റ്റ് നെഗറ്റീവായാല്‍ യാത്രാ നിയന്ത്രണങ്ങളില്ല. ടെസ്റ്റ് എടുത്തില്ലെങ്കില്‍ ഇവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. യാത്രക്കാരെ രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന EU traffic light system അയര്‍ലണ്ട് അംഗീകരിച്ചിട്ടുള്ളതിനാല്‍ ഈ നിയന്ത്രണങ്ങളും രാജ്യത്ത് നടപ്പില്‍ വരും.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ Border Management Unit, ഗാര്‍ഡ എന്നിവരാണ് പരിശോധന നടത്താന്‍ ബാധ്യസ്ഥര്‍. രാജ്യാന്തര ഗതാഗത ഉദ്യോഗസ്ഥര്‍, ചരക്ക് നീക്കം നടത്തുന്നവര്‍, പൈലറ്റുമാര്‍, ഏവിയേഷന്‍ ക്രൂ, ഗാര്‍ഡ ഉദ്യോഗസ്ഥര്‍, ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ബാധകമല്ല.

Share this news

Leave a Reply

%d bloggers like this: