അയർലണ്ടിൽ 1,098 പേർക്ക് കൂടി കോവിഡ്; വാക്ക്-ഇൻ സെന്ററുകൾ വഴി ആദ്യ ദിവസം വാക്സിൻ 10,000 സ്വീകരിച്ചത് പേർ

അയര്‍ലണ്ടില്‍ പുതുതായി 1,098 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. നിലവില്‍ 163 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 26 പേര്‍ ഐസിയുവിലാണ്.

അതേസമയം രാജ്യത്ത് HSE പുതുതായി ആരംഭിച്ച കോവിഡ് വാക്ക്-ഇന്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തരംഗമായി മാറിയിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് വാക്‌സിനെടുക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് HSE അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച മാത്രം 10,000-ലേറെ പേര്‍ ഈ സെന്ററുകളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചു. 16 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഐഡി കാര്‍ഡുമായി എത്തിയാല്‍ ബുക്കിങ് ഇല്ലാതെ തന്നെ Pfizer വാക്‌സിന്‍ ലഭിക്കുന്ന രീതിയിലാണ് വാക്ക്-ഇന്‍ സെന്ററുകളുടെ പ്രവര്‍ത്തനം. ഇന്നലെ എത്ര പേര്‍ ഇവിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചു എന്ന കൃത്യമായ കണക്ക് ലഭ്യമല്ല. ഇന്നും രാജ്യത്തുടനീളം 20-ഓളം വാക്ക്-ഇന്‍ സെന്ററുകള്‍ വഴി ജനങ്ങള്‍ക്ക് നേരിട്ടെത്തി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം.

അതേസമയം വാക്‌സിനേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഭാവിയില്‍ ഇത്തരം കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ സാധ്യത തേടുകയാണെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസറായ Dr Ronan Glynn പ്രതികരിച്ചു. രാജ്യത്ത് ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാരടക്കമുള്ള കൂടുതല്‍ പേരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു HSE ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Share this news

Leave a Reply

%d bloggers like this: