ഡബ്ലിനിൽ ലുവാസിൽ യാത്ര ചെയ്യുകയായിരുന്ന ചെറുപ്പക്കാരന് നേരെ കത്തിയുമായി ആക്രമണം

ഡബ്ലിന്‍ നഗരത്തില്‍ സര്‍വീസ് നടത്തുകയായിരുന്ന ലുവാസില്‍ ചെറുപ്പക്കാരന് നേരെ ആയുധങ്ങളുമായി ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 5.30-ഓടെയാണ് ഒരു സംഘം കത്തികളുമായി Parnell Street stop-ല്‍ എത്തിയ Green Line Luas-ല്‍ ആക്രമണം അഴിച്ചുവിട്ടത്. ലുവാസില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ചെറുപ്പക്കാരനെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ആക്രമണത്തില്‍ തങ്ങള്‍ ഭയന്നുപോയെന്ന് ലുവാസിലെ യാത്രക്കാര്‍ പ്രതികരിച്ചു. ആക്രമണം ആരംഭിച്ചയുടന്‍ ട്രാം ഡ്രൈവര്‍ ഗാര്‍ഡയെ ബന്ധപ്പെട്ടിരുന്നു.

തങ്ങള്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നതായി ഗാര്‍ഡ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: