ലുവാസ് ട്രാമിടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്

ഡബ്ലിനില്‍ ലുവാസ് ട്രാമിടിച്ച് പരിക്കേറ്റ സ്ത്രീ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം Steeven’s Lane-ല്‍ വച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ St. James Hospital-ല്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്താനായി റോഡ്, ട്രാം ഗതാഗതങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. വൈകുന്നേരത്തോടെ ഇവ പുനഃസ്ഥാപിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കയ്യിലുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. Kilmainham Garda station- 01 … Read more

ഡബ്ലിനിൽ ലുവാസിൽ യാത്ര ചെയ്യുകയായിരുന്ന ചെറുപ്പക്കാരന് നേരെ കത്തിയുമായി ആക്രമണം

ഡബ്ലിന്‍ നഗരത്തില്‍ സര്‍വീസ് നടത്തുകയായിരുന്ന ലുവാസില്‍ ചെറുപ്പക്കാരന് നേരെ ആയുധങ്ങളുമായി ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 5.30-ഓടെയാണ് ഒരു സംഘം കത്തികളുമായി Parnell Street stop-ല്‍ എത്തിയ Green Line Luas-ല്‍ ആക്രമണം അഴിച്ചുവിട്ടത്. ലുവാസില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ചെറുപ്പക്കാരനെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തില്‍ തങ്ങള്‍ ഭയന്നുപോയെന്ന് ലുവാസിലെ യാത്രക്കാര്‍ പ്രതികരിച്ചു. ആക്രമണം ആരംഭിച്ചയുടന്‍ ട്രാം ഡ്രൈവര്‍ ഗാര്‍ഡയെ ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നതായി ഗാര്‍ഡ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണ്.