ലോകത്താദ്യമായി ബഹിരാകാശത്ത് വച്ച് സിനിമാ ചിത്രീകരണം;റഷ്യൻ സംഘം യാത്ര തിരിച്ചു

ലോകത്ത് ആദ്യമായി ബഹിരാകാശത്ത് വച്ച് സിനിമ ചിത്രീകരിക്കാന്‍ റഷ്യന്‍ സംഘം. സംവിധായകന്‍ Klim Shipenko, നടി Yulia Peresild എന്നിവരാണ് സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ ബഹിരാകാശവാഹനമായ Soyuz-ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്ക് യാത്ര തിരിച്ചത്. ഇവര്‍ക്കൊപ്പം നേരത്തെ മൂന്ന് തവണ ബഹിരാകാശയാത്ര നടത്തി പരിചയസമ്പന്നനായ Anton Shkaplerov-മുണ്ട്.

കസഖ്സ്ഥാനിലെ ബൈക്കനൂറിലുള്ള റഷ്യയുടെ ബഹിരാകാശവിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് സംഘം യാത്ര പുറപ്പെട്ടത്.

‘Challenge’ എന്ന് പേര് നല്‍കിയിരിക്കുന്ന തന്റെ പുതിയ സിനിമയുടെ ഏതാനും ഭാഗങ്ങളാണ് സംവിധായകന്‍ ബഹിരാകാശത്ത് വച്ച് ചിത്രീകരിക്കുക. ബഹിരാകാശനിലയത്തില്‍ കഴിയുന്ന ഒരു ശാസ്ത്രജ്ഞന് ഹൃദത്തിന് തകരാര്‍ സംഭവിക്കുന്നതോടെ ചികിത്സിക്കാനായി നിലയത്തിലെത്തുന്ന ഡോക്ടറുടെ വേഷമാണ് നടി Peresild അവതരിപ്പിക്കുന്നത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഷൂട്ടിങ്ങിന് ശേഷം സംവിധായകനും നടിയും മറ്റൊരു ബഹിരാകാശവാഹനത്തില്‍ ഭൂമിയില്‍ തിരികെയെത്തും.

Share this news

Leave a Reply

%d bloggers like this: