ഡബ്ലിനിൽ നിന്നും കാണാതായ 69-കാരിയെ പറ്റി വിവരങ്ങൾ നൽകി സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും തിങ്കളാഴ്ച മുതല്‍ കാണാതായ 69-കാരിയെപ്പറ്റി വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Blackrock-ലെ Mount Avenue പ്രദേശത്ത് നിന്നുമാണ് ഇന്നലെ വൈകിട്ട് 3.30-ഓടെ Neasa Hegarty-യെ കാണാതാകുന്നത്.

ഏകദേശം 5 അടി ഉയരം, മെലിഞ്ഞ ശരീരം, ബ്രൗണ്‍ നിറത്തിലുള്ള മുടി, ഗ്രീന്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ റെഡ്, വൈറ്റ് നിറങ്ങളുള്ള റെയിന്‍ ജാക്കറ്റ്, ഡാര്‍ക്ക് ജീന്‍സ്, ലൈറ്റ് ബ്ലൂ റണ്ണിങ് ഷൂസ് എന്നിവയാണ് ധരിച്ചിരുന്നത്.

ഡബ്ലിനിലെ Donnybrook, Irishtown പ്രദേശങ്ങള്‍ ഇവര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന് പറയപ്പെടുന്നു.

ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, Blackrock Garda Station on 01 666 5200, Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ ദയവായി വിവരമറിയിക്കണം.

Share this news

Leave a Reply

%d bloggers like this: