അയർലൻഡിൽ 440 മില്യൺ യൂറോ നിക്ഷേപിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ Abbott,1,000 തൊഴിലവസരങ്ങൾ ഒരുങ്ങും

യുഎസ് മെഡ്‌ടെക് ഭീമനായ Abbott Laboratories അയർലണ്ടിൽ 440 മില്യൺ യൂറോ നിക്ഷേപിക്കാനൊരുങ്ങുന്നു. കിൽകെന്നിയിൽ ഒരു പ്രധാന പുതിയ നിർമ്മാണ പ്ലാന്റിനും Donegalലിൽ തൊഴിലവസരങ്ങൾ ഒരുക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.

പ്ലാന്റ് തുടങ്ങുന്നതിന്റെ ഭാഗമായി 1,000 തൊഴിലവസരങ്ങൾ ഒരുങ്ങും, കൂടാതെ ഹൈടെക് ഡയബറ്റിസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസുകളുടെ ഉൽപാദനത്തിൽ അയർലൻഡിനെ പ്രധാന രാജ്യമാക്കും.

കമ്പനിയുടെ Freestyle Libre continuous glucose monitoring system എന്ന ഉപകാരണത്തിണ് ഡയബെറ്റിസ്‌ രോഗികൾക്കിടയിൽ ഡിമാൻഡ് വൻതോതിൽ വർധിച്ചതിനാലാണ് അയർലണ്ടിൽ നിക്ഷേപിക്കാനുള്ള തീരുമാനമെന്ന് അബോട്ട് പറഞ്ഞു, ഇപ്പോൾ 60 ലധികം രാജ്യങ്ങളിലായി പ്രമേഹബാധിതരായ നാല് ദശലക്ഷത്തിലധികം ഇത് ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഫ്രീസ്‌റ്റൈൽ ലിബ്രെ 3 സിസ്റ്റത്തിന്റെ ആഗോള ഉൽപ്പാദന കേന്ദ്രമായിരിക്കും അയർലൻഡെന്ന് കമ്പനി പറയുന്നു. റിക്രൂട്ട്‌മെന്റ് ഉടൻ ആരംഭിക്കും. , 2024 ൽ പുതിയ പ്ലാന്റ് തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.

എഞ്ചിനീയറിംഗ്, ക്വാളിറ്റി കൺട്രോൾ, മെഡിക്കൽ ഉപകരണ നിർമ്മാണം, മറ്റ് ശാസ്ത്രാധിഷ്ഠിത മേഖലകൾ എന്നി മേഖലകളിൽ പഠിച്ചവർക്കാവും തൊഴിലവസരങ്ങൾ.

Share this news

Leave a Reply

%d bloggers like this: