പീക്ക്-ടൈമിലുള്ള വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സർക്കാർ ഉടൻ ആവശ്യപ്പെട്ടേക്കും ,വിന്ററിൽ പവർ കട്ട് ഒഴിവാക്കാനെന്ന് വിശദീകരണം

അയർലൻഡിലെ 20 ലക്ഷം വീടുകളിലും ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളിലും പീക്ക് ടൈം വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടേക്കും. ശൈത്യകാലത്ത് ഉണ്ടാവാനിടയുള്ള പവർ കട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.

വരുന്ന ശൈത്യകാലത്ത് ഊർജക്ഷാമം ഉണ്ടാവില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ധനമന്ത്രി Paschal Donohoe കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, എന്നാൽ നിലവിലെ ചൂട് കാലാവസ്ഥ വൈദ്യുതി ഉപയോഗം കൂട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി, അതിനാൽ ഇത് പരിഗണിച്ച് ശൈത്യകാലത്തേക്കുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി പീക്ക്-ടൈമിലുള്ള വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടേക്കാം.

ശൈത്യകാലത്ത് ഊർജ പ്രതിസന്ധി കുറയ്ക്കുന്നതിന് അധിക നടപടികൾ നടപ്പിലാക്കുന്നതിനായി പ്രധാന പങ്കാളികളുമായി ചർച്ച തുടരുകയാണെന്ന് Commission for Energy Regulation (CRU) അറിയിച്ചു.വരും ആഴ്‌ചകളിൽ പീക്ക് ഡിമാൻഡ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ നടപടികളെക്കുറിച്ച് വ്യക്തത വരുമെന്ന് CRU പറഞ്ഞു,

വൻകിട വ്യാവസായിക ഉപഭോക്താക്കളിൽ “പീക്ക് താരിഫ്” ചുമത്താൻ പദ്ധതിയുണ്ടെന്നും. ഇതുവഴി ഡിമാൻഡ് കുറയ്ക്കാൻ സാധിക്കുമെന്നും CRU കണക്ക് കൂട്ടുന്നു.തെർമോസ്റ്റാറ്റിൽ 1C കുറച്ചാൽ ഉപഭോക്താക്കൾക്ക് ഇലക്‌ട്രിസിറ്റി ഡിമാൻഡ് 10% കുറയ്ക്കാനാകുമെന്ന് സർക്കാർ പറയുന്നു.

4pm-7pm വരെയുള്ള സമയത്ത് ഊർജ ആവശ്യം കുറയ്ക്കുന്നതിനായി തെർമോസ്റ്റാറ്റിൽ ഒരു ഡിഗ്രി കുറയ്ക്കാൻ ആവശ്യപ്പെടുന്നതിന് പുറമെ, , tumble dryers, washing machines, showers, kettles എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാനും ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അയർലൻഡ് EirGrid-ന്റെ നിയന്ത്രണത്തിന് അപ്പുറത്തുള്ള ചില കാര്യങ്ങളും ഊർജ ലഭ്യതയെ സ്വാധീനിക്കും, ഉദാഹരണത്തിന് വിൻഡ് മിൽ പ്രവർത്തിപ്പിക്കാനാവശ്യമായ കാറ്റിന്റെ ലഭ്യത കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് ; ഉക്രൈൻ യുദ്ധം അവസാനിച്ചിട്ടില്ലാത്തതിനാൽ ഗ്യാസ്, തുടങ്ങി മറ്റ് ഇന്ധനത്തിന്റെ ലഭ്യത; ബ്രിട്ടനുമായുള്ള ഇന്ധന ഇടപാടുകൾ എന്നിവ.

Share this news

Leave a Reply

%d bloggers like this: