ഓസ്ട്രേലിയയില്‍ ലേബറിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍

സിഡ്നി : ഓസ്ട്രേലിയന്‍ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ ലേബര്‍ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ . 151 മെമ്പര്‍മാരുടെ പ്രതിനിധി സഭയിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ 82 അംഗങ്ങളെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്തില്‍ അടുത്തകാലത്തെ ഏറ്റവും കൊടിയ ചൂടാണ് ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തപ്പെട്ടത്. ഇത് ജനങ്ങളെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഏറെ ജാഗ്രതയുള്ളവരാക്കി മാറ്റിയിട്ടുണ്ട്. ഉഷ്ണതരംഗങ്ങളും വരള്‍ച്ചയുമെല്ലാം ഓസ്‌ട്രേലിയ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. യുവാക്കള്‍ മിക്കവരും ഈ പാരിസ്ഥിതിക രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നവരാണ്. പാരിസ്ഥിതിക രാഷ്ട്രീയം ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനം ചെലുത്തുമെന്നാണ് ഓസ്ട്രേലിയന്‍ … Read more

ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ആഗ്രഹിക്കുന്നോ…? സഹായമേകാന്‍ ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിരവധി ബിസിനസ് മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച മലയാളി സംരംഭമായ ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്കും കാലുറപ്പിക്കുന്നു. ഫ്‌ലൈവേള്‍ഡ് ട്രാവെല്‍സ്, ഫ്‌ലൈ വേള്‍ഡ് ടൂര്‍സ്, ഫ്‌ലൈവേള്‍ഡ് മണി ട്രാന്‍സ്ഫര്‍ എന്നീ സംരംഭങ്ങള്‍ വിജയകരമായി മുന്നേറുന്നതിനിടെയാണ് മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങളുടെ ലളിതമായ ഉദ്ഘാടനം ഗോള്‍ഡ്‌കോസ്റ്റിലെ ഫ്‌ലൈവേള്‍ഡ് ഹെഡ് ഓഫീസില്‍ നടന്നു. ഓസ്‌ട്രേലിയന്‍ PR നും , പഠനത്തിനും ജോലി തേടിയും, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മറ്റുമായി … Read more

NRI മലയാളികള്‍ക്ക് നാട്ടില്‍ 1200 രൂപ നിരക്കില്‍ കാര്‍ വാടകയ്ക്ക്

ഡബ്ലിന്‍: അവധിയാഘോഷിക്കുവാന്‍ നാട്ടില്‍ എത്തുന്ന പ്രവാസി മലയാളികള്‍ സ്വന്തമായി വാഹനം ഇല്ലാതെ യാത്രാക്ലേശങ്ങള്‍ അനുഭവിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇനി മുതല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രൈം കാര്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് അവസരം ഒരുക്കുന്നു. ദിവസേന 1200 രൂപ നിരക്കില്‍ കാര്‍ വാടകയ്ക്ക് ലഭ്യമാക്കുകയാണ് പ്രൈം കാര്‍ . അയര്‍ലണ്ടില്‍ ബുക്കിംഗ് സൗകര്യം പ്രൈം കാര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0879868089 0899645093

അഭിജിത്തിന്റെ ‘നാദവിസ്മയം’ ഫെബ്രുവരി 23 ന് സിഡ്‌നിയില്‍

സിഡ്‌നി: പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം നേതൃത്വം നല്‍കുന്ന സംഗീത പരിപാടി ‘ നാദവിസ്മയം ‘ സിഡ്‌നിയില്‍ സംഘടിപ്പിക്കുന്നു. സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ‘ നാദവിസ്മയം ‘ മ്യൂസിക്കല്‍ ഇവന്റ്‌സ് ഫെബ്രുവരി 23 ശനിയാഴ്ച വൈകിട്ട് 5:30 ന് സില്‍വര്‍ വാട്ടറിലുള്ള സി3 കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചാണ് നടത്തപ്പെടുന്നത്. അഭിജിത്തിനെ കൂടാതെ സിഡ്‌നിയിലെ പ്രമുഖ ഗായകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാന റൗണ്ട് വരെയെത്തിയ അഭിജിത്തിന്റെ … Read more

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10-ന്

മെല്‍ബണ്‍: 1976-ൽ സ്ഥാപിതമായി 43 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളിൽ (Robinsons St, Dandenong) വച്ചു് നടക്കും. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത 2വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ട. തുടക്കകാലം മുതൽ ഭാരവാഹികളായിരുന്നു് … Read more

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സമീപം അജ്ഞാത പൊതികള്‍

മെല്‍ബോണ്‍: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ ആസ്ഥാനങ്ങളുടെ സമീപം സംശയാസ്പദമായ രീതിയില്‍ പൊതിക്കെട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പത്തോളം വിദേശ ആസ്ഥാനങ്ങളുടെ പരിസരത്ത് ബുധനാഴ്ചയാണ് പൊതികള്‍ കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനയും ആംബുലന്‍സുകളും അടിയന്തര സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍, യുഎസ് കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന സെന്റ് കില്‍ഡ റോഡിലും മറ്റെല്ലായിടത്തും അന്വേഷണണ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. ഔദ്യോഗിക എമര്‍ജന്‍സി വെബ്സൈറ്റിലൂടെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍, കൊറിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, പാകിസ്താന്‍, ഗ്രീക്ക്, ഇന്തോനേഷ്യ … Read more

നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി

മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക യുടെ രണ്ടാം ഗഡു 2019 ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററില്‍ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാര്‍, രാജന്‍വീട്ടില്‍, ജിജോ ടോം ജോര്‍ജ് , ഷിബു പോള്‍ , സന്ധ്യ രാജന്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് … Read more

കേരള നാദം-2018 പ്രകാശനം ചെയ്തു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാള സാഹിത്യ രംഗത്തെ നിറസാന്നിധ്യമായ കേരള നാദത്തിന്റെ 2018 പതിപ്പ് പ്രകാശനം ചെയ്തു. ടൂഗാബി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിയുക്ത സെവന്‍ ഹില്‍സ് മണ്ഡലം സ്ഥാനാര്‍ത്ഥി ദുര്‍ഗ ഓവന്‍ ആദ്യ പ്രതി പത്രാധിപസമിതി അംഗം ടി.സി.ജോര്‍ ജിന് നല്‍കികൊണ്ട് പ്രകാശനം നിര്‍ വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ പത്രാധിപര്‍ ജേക്കബ് തോമസ് സ്വാഗതം പറഞ്ഞു. പ്രകാശനത്തോടനുബന്ധിച്ച് നടന്ന ‘മതങ്ങളിലും വിശ്വാസ സമൂഹങ്ങളിലും സ്ത്രീ പുരുഷ സമത്ത്വം നിലനില്‍ ക്കുന്നുവോ’ എന്ന വിഷയത്തെ അധികരിച്ചുള്ള സം … Read more

വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യ ദാര്‍ഢ്യം

മെല്‍ബണ്‍: ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ പ്രഖ്യാപനം നടത്തി.എ കെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാര്‍,സോജന്‍ വര്‍ഗ്ഗീസ്,ദിലീപ് രാജേന്ദ്രന്‍,ഷൈനി മാത്യു,രമിത,മിഷേല്‍,ലൗലി രവീന്ദ്രന്‍,ലോകന്‍രവി,രമ്യ,സ്മിത,സരിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.       വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ വാര്‍ഷിക കായികമേളയും, ഫാമിലി ബാര്‍ബെക്യുവും

  മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ വാര്‍ഷിക കായികമേളയും, ഫാമിലി ബാര്‍ബെക്യുവും 2018 ഡിസംബര്‍ മാസം ഒന്നാം തീയതി വെറിബീ റോസ് ഗാര്‍ഡന്‍ പാര്‍ക്ക് ഗ്രൗന്‍ഡ്സില്‍ വച്ച് കൊണ്ടാടി. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സോനു തെക്കേനടയില്‍, ശിവ പ്രസാദ്, സോജന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളും മുതിര്‍ന്നവരും സ്ത്രീപുരുഷഭേദമന്യേ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങോടെ കാര്യപരിപാടികള്‍ അവസാനിച്ചു.       വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍