‘നാറാണത്ത് ഭ്രാന്തന്‍’ നാടകവുമായി ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍

സിഡ്‌നി: സിഡ്‌നിയിലെ ലിവര്‍ പൂള്‍ മലയാളി അസ്സോസിയേഷന്റെ ‘ഉത്രാട സന്ധ്യ’ ഓണാഘോഷപരിപാടിയുടെ ഭാഗമായി നാറാണത്ത് ഭ്രാന്തന്‍ നാടകം അവതരിപ്പിക്കുന്നു. ഒരു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന നാടകത്തില്‍ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക. അസ്സോസിയേഷനിലെ അംഗങ്ങളായിട്ടുള്‌ല കലാകാരന്മാര്‍ തന്നെയാണ് നാടകത്തിലെ വിവിധവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റേയും , രംഗപടത്തിന്റേയും ,പ്രകാശ വിന്യാസത്തിന്റേയും അകമ്പടിയോടെ സജ്ജമാക്കുന്ന നാടകത്തിന്റെ രചന നിര്‍ വ്വഹിച്ചിരിക്കുന്നത് മനോജ് മുടക്കാരില്‍ ആണ്. സുരേഷ് മാത്യു സം വിധാനവും, ശബ്ദ മിശ്രണവും നിര്‍വ്വഹിക്കുന്നു. ഓഗസ്ത് 18 ന് … Read more

ടൈംസ് നൗ എന്‍ആര്‍ഐ ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രഫ. സജീവ് കോശിക്ക്

ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂസ് ചാനല്‍ ആയ ടൈംസ് നൗവിന്റെ ഈ വര്‍ഷത്തെ NRI Of The Year അവാര്‍ഡിന് പ്രഫഷണല്‍ കാറ്റഗറിയില്‍ മലയാളിയായ അസോസിയേറ്റ് പ്രഫ. സജീവ് കോശി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സജീവ് കോശി ഏറ്റുവാങ്ങി. ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ കഴിവുകളേയും നേട്ടങ്ങളേയും അംഗീകരിച്ച് നല്‍കുന്ന അവാര്‍ഡാണ് എന്‍ആര്‍ഐ ഓഫ് ദ ഇയര്‍ അവാര്‍ഡ്. മെല്‍ബണിലെ റോയല്‍ ഡെന്റല്‍ ഹോസ്പിറ്റലിലെ Entodontics, Prostodontics, Periodontics വിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഹെഡ് ആണ് ഡോ.സജീവ് … Read more

ബെന്‍ഡിഗോ മലയാളീ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും സെപ്റ്റംബര്‍ 1 ആം തീയതി

ബെന്‍ഡിഗോ മലയാളീ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും അതിനോട് അനുബന്ധിച്ചുള്ള ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരവും സെപ്റ്റംബര്‍ 1 ആം തീയതി ഈഗിള്‍ഹോക്ക് സെന്റ് ലിബേറിയസ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അന്നേ ദിവസം രാവിലെ 9 30 നു വിവിധതരത്തിലുള്ള കലാകായിക മത്സരങ്ങളോട് കൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ തിരുവാതിരയും ചെണ്ടമേളവും തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറും . മാവേലിയുടെ വരവേല്‍പിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും. ഓസ്ട്രേലിയയിലെ … Read more

മലയാളി ശാസ്ത്രജ്ഞ ഡോ.മരിയ പറപ്പിള്ളി ഓസ്ട്രേലിയന്‍ ഫിസിക്സ് ഹോള്‍ ഓഫ് ഫെയിമിലേക്ക്

ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ. ഫ്‌ലിന്‍ഡേര്‍സ് യൂണിവേര്‍സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ല്‍ South Australian Women Honour Roll നും അര്‍ഹയായിരുന്നു. 2018 ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേര്‍സിറ്റിയില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ Australian … Read more

ഡോ.രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെല്‍ബണില്‍

മെല്‍ബണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തില്‍ MAV- യു ടെ സ്ഥാപകാംഗമായിരുന്ന ഡോ.രാമന്‍ മാരാരുടെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ടൂര്‍ണ്ണമെന്റിന് ഈ മാസം 14 ശനിയാഴ്ച തുടക്കമാകും. ഗ്ലന്‍ റോയിയില്‍ (123, ജസ്റ്റിന്‍ അവന്യൂ, ഗ്ലന്‍ റോയി) 14, 21, 28 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. മെല്‍ബണിലെ നോര്‍ത്തേന്‍ വാരിയേഴ്‌സ് ടീം ക്യാപ്റ്റന്‍ എബി പോള്‍, ടൂര്‍ണ്ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിക്‌സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റന്‍മാരും -നോര്‍ത്തേന്‍ വാരിയേഴ്‌സ് … Read more

റുവാനയ്ക്ക് പിന്നാലെ നാലു വയസ്സുള്ള മനുവും മരണത്തിന് കീഴടങ്ങി; മെല്‍ബണ്‍ വാഹനാപകടത്തില്‍ മഞ്ജുവും ഭര്‍ത്താവ് ജോര്‍ജ്ജും ഗുരുതരാവസ്ഥയില്‍

റോയല്‍ മെല്‍ബണ്‍ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയിലാണ് മഞ്ജു. ജോര്‍ജ്ജിന്റെ പരിക്ക് ഗുരുതരമല്ല. പിറന്നാളാഘോഷിച്ച് മടങ്ങവേയായിരുന്നു ആ ദുരന്തം സംഭവിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ മെല്‍ബണിലെ ട്രഗനൈനയില്‍ കാറും വാനും കൂട്ടിയിട്ടുണ്ടായ ദുരന്തം മലയാളികള്‍ക്ക് കടുത്ത വേദനയാകുന്നു. പത്തുവയസ്സുകാരി റുഹാന സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പിന്നാലെ വെന്റിലേറ്ററിലായിരുന്ന സഹോദരന്‍ മനു(4) എന്നുവിളിക്കുന്ന സഹോദരന്‍ ഇമ്മാനുവലും മരണത്തിന് കീഴടങ്ങി. കുട്ടികളുടെ മാതാപിതാക്കളായ ഇലന്തൂര്‍ തറയിലേത്ത് വീട്ടില്‍ രാജുവിന്റെ മകള്‍ മഞ്ജുവും ഭര്‍ത്താവ് കൊല്ലം ചാത്തന്നൂര്‍ വരിഞ്ഞവിള പണിക്കര്‍ വീട്ടില്‍ ജോര്‍ജ് പണിക്കരും … Read more

ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ മലയാളി കുടുംബത്തിലെ പത്തുവയസുകാരി മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരനും ഗുരുതര പരിക്ക്. പ്രാര്‍ഥനകളുമായി മലയാളി സമൂഹം.

ഓസ്‌ട്രേലിയ മെല്‍ബണിലെ ട്രഗനൈനയില്‍ മലയാളി പെണ്‍കുട്ടി കാര്‍ അപകടത്തില്‍ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫോക്കസ് വാഹനത്തിലേക്ക് എതിര്‍വശത്തു നിന്ന് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ഫോര്‍ഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറില്‍ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന പത്തു വയസുള്ള പെണ്‍കുട്ടി അവിടെ വച്ചു തന്നെ മരിച്ചു. മലയാളി കുടുംബത്തിന്റെ കാര്‍ ശരിയായ ദിശയില്‍ ആയിരുന്നു. എതിരേ വന്ന കാറാണ് ദുരന്തം ഉണ്ടാക്കിയത് എന്നറിയുന്നു. മരിച്ച പെണ്‍കുട്ടിയുടെ മാതാവാണ് കാര്‍ … Read more

മലയാളി യുവാവിന് ഓസ്ട്രേലിയന്‍ മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്ത് ഇന്നോവേഷന്‍ പുരസ്‌കാരം

സിഡ്‌നി: വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേലിന് മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്ത് ഇന്നോവേഷന്‍ പുരസ്‌കാരം.ഷിബു കോഫ്‌സ് ഹാര്‍ബര്‍ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കര്‍ ആയി കഴിഞ 8 വര്‍ഷങ്ങളായി ജോലി ചെയ്തു വരികയാണ്. ഡിമെന്‍ഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളേ നൂതനമായ രീതിയില്‍ തിരിച്ചറിയാനുള്ള 2 വര്‍ഷത്തെ പഠനത്തിനാണ് ഷിബുവിനെ ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് ഈ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഷിബുവിന് സമാനമായ പുരസ്‌കാരങ്ങള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുണ്ട്. 2017 ലെ ന്യൂ സൗത്ത് വെയില്‍സ് … Read more

വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവിന് ഐക്യദാര്‍ഢ്യം

മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്ത് വന്നിരിക്കുന്ന വര്‍ത്തമാനകാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ആസ്‌ട്രേലിയന്‍ മലയാളി സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അംല ( AMLA) യുടെ ധാര്‍മ്മികമായ ഉത്തരാവാദിത്വമായി ഞങ്ങള്‍ കാണുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എ (AMMA) ലൈംഗികമായി പീഢിപ്പിക്കപ്പെട്ട വനിതാ താരത്തോടൊപ്പം നില്‍ക്കുകയോ അവര്‍ക്ക് സംരക്ഷണം നല്‍കുകയോ ചെയ്തില്ലെന്ന് മാത്രമല്ല പ്രസ്തുത സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കുന്ന നടനോടൊപ്പം കൈകോര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. മലയാളിയുടെ സാംസ്‌കാരിക പ്രതലത്തില്‍ ഏറെ പ്രസക്തമായ ഒരു സംഘടനയില്‍ നിന്നും … Read more

ക്യൂബന്‍ കോളനിയിലൂടെ അങ്കമാലിക്കാരനായ ഓസ്‌ട്രേലിയന്‍ മലയാളി സിനിമാ രംഗത്തേക്ക്…

വെള്ളിത്തിരയുടെ വലിയ ലോകത്തിലേക്ക് ഒരു പുത്തന്‍ താരോദയം പ്രവീണ്‍ ജേക്കബ്. ക്യുബന്‍ കോളനി എന്ന പുതിയ മലയാള ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്ക് തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുക്കയാണ് പ്രവീണ്‍. ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും സ്‌കിറ്റുകളിലും അഭിനയിച്ച് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുള്ള പ്രവീണ്‍, തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വളരെയധികം മികവുറ്റതാക്കിയിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണ പാടവവും അഭിനയ മികവും കൈമുതലായുള്ള പ്രവീണ്‍ മലയാള സിനിമയില്‍ ഇനിയും ഉയരങ്ങള്‍ താണ്ടട്ടെ … Read more