വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവിന് ഐക്യദാര്‍ഢ്യം

മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്ത് വന്നിരിക്കുന്ന വര്‍ത്തമാനകാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ആസ്‌ട്രേലിയന്‍ മലയാളി സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അംല ( AMLA) യുടെ ധാര്‍മ്മികമായ ഉത്തരാവാദിത്വമായി ഞങ്ങള്‍ കാണുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എ (AMMA) ലൈംഗികമായി പീഢിപ്പിക്കപ്പെട്ട വനിതാ താരത്തോടൊപ്പം നില്‍ക്കുകയോ അവര്‍ക്ക് സംരക്ഷണം നല്‍കുകയോ ചെയ്തില്ലെന്ന് മാത്രമല്ല പ്രസ്തുത സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കുന്ന നടനോടൊപ്പം കൈകോര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. മലയാളിയുടെ സാംസ്‌കാരിക പ്രതലത്തില്‍ ഏറെ പ്രസക്തമായ ഒരു സംഘടനയില്‍ നിന്നും അതിന് നേതൃത്വം നല്‍കുന്ന അഭിനേതാക്കളില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സ്ത്രീ വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

എ.എം.എം.എ യുടെ നടപടിയില്‍ പ്രതിഷേധിച്ച് വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവിലെ നാല് അഭിനേത്രികള്‍ പ്രസ്തുത സംഘടനയില്‍ നിന്ന് രാജിവെച്ചതും അവര്‍ ഉയര്‍ത്തിയ പ്രതിഷേധവും ലിംഗ സമത്വം ആഗ്രഹിക്കുന്ന,തുല്യ നീതി ആഗ്രഹിക്കുന്ന ഏതൊരു മലയാളിയേയും ആവേശം കൊള്ളിക്കുന്നതാണ്. അംലയുടെ പ്രവര്‍ത്തകര്‍ ധൈര്യ ശാലികളായ ഈ വനിതാ അഭിനേതാക്കളോടുള്ള ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു.

കേരളീയ കലാ സമൂഹത്തിന് മാതൃകയാകേണ്ട എ.എം.എം.എ എന്ന സംഘടന തുടരുന്ന സ്ത്രീ വിരുദ്ധ, തൊഴില്‍ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആസ്‌ട്രേലിയയിലെ ദേശീയ മലയാള സാഹിത്യ സംഘടനയായ അംലയുടെ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു.

 

പ്രസിഡണ്ട് : ജോണി സി മറ്റം

സെക്രട്ടറി : സന്തോഷ് ജോസഫ്

ജൂണ്‍ 30 , 2018. സിഡ്നി

 

 

 

 

News by : Santhosh Joseph

Ph: +61 469897295

Share this news

Leave a Reply

%d bloggers like this: