Cost-rental വഴി കിൽഡെയറിൽ കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകാൻ Cluid; ഇപ്പോൾ അപേക്ഷ നൽകാം

ഹൗസിങ് ഡെവലപ്പര്‍മാരായ Cluid-ന്റെ കില്‍ഡെയറിലെ പുതിയ ഹൗസിങ് എസ്റ്റേറ്റില്‍ 56 വീടുകള്‍ cost-rental സ്‌കീം വഴി നല്‍കപ്പെടുന്നു. കില്‍ഡെയര്‍ കൗണ്ടിയിലെ Leixlip-ലുള്ള Barnhall Meadows development-ലാണ് 2-ബെഡ്‌റൂം, 3-ബെഡ്‌റൂം വീടുകള്‍ ഈ സ്‌കീം വഴി ലഭ്യമായിട്ടുള്ളത്. മാസം 900 യൂറോ, 1250 യൂറോ എന്നിങ്ങനെയുള്ള കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ദീര്‍ഘകാലത്തേയ്ക്ക് ലഭ്യമാകുമെന്ന് Cluid അറിയിച്ചു. നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 45% വരെ കുറവാണിതെന്നും കമ്പനി പറയുന്നു. Cost-rental സ്‌കീം പ്രകാരം ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ ആദ്യം … Read more

അയർലൻഡ് പശ്ചാത്തലമാക്കി ‘സ്നേഹോദാരമെൻ നാവിൽ തൂകി’ റിലീസിങ്ങിനൊരുങ്ങുന്നു

12 Star Rhythms Ireland-ന്റെ ബാനറിൽ അയർലൻഡ് പശ്ചാത്തലമാക്കി ഗാൽവേ മലയാളി ശ്രീ.മാത്യൂസ് കരിമ്പന്നൂർ നിമ്മിക്കുന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ‘സ്നേഹോദാരമെൻ നാവിൽ തൂകി’ റിലീസിങ്ങിനായി ഒരുങ്ങുന്നു. ശ്രീ.സുജൻ മലയിൽ ഗാനരചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാനമേഖലയിൽ പ്രശസ്തനായ ശ്രീ.ജോബി കാവാലം ആണ്. അതിമനോഹരമായി ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മിയിലൂടെ അയർലൻഡ് സംഗീത ലോകത്തിന് ഒരു പുതുമുഖ ഗായികയെ ഇതിലൂടെ പരിചയപ്പെടുത്തുന്നു. കേൾക്കും തോറും മനസുകളിൽ ആത്മചൈതന്യം നിറയുന്ന ഈ ഗാനം ദൃശ്യമനോഹരമാക്കിരിക്കുന്നത് … Read more

കോർക്കിൽ കെട്ടിട നിർമ്മാണ പ്രദേശത്ത് നിന്നും ആറ് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു

കോര്‍ക്ക് സിറ്റിയിലെ കെട്ടിടനിര്‍മ്മാണ പ്രദേശത്ത് നിന്നും ആറ് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. Barrack Street-ലെ പഴയ Nancy Spain’s പബ്ബ് പൊളിച്ച് പുതിയ ഹൗസിങ് പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ പണി നടക്കുന്ന പ്രദേശത്താണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പും ഇവിടെ നിന്നും മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം അസ്ഥികൂടങ്ങള്‍ക്ക് വളരെക്കാലത്തെ പഴക്കമുണ്ടെന്നതിനാല്‍ ഗാര്‍ഡ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. നിലവില്‍ പുരാവസ്തു വകുപ്പാണ് നടപടികള്‍ കൈക്കൊള്ളുന്നത്. നഗരങ്ങളില്‍ ഇത്തരം നിര്‍മ്മാണപ്രവൃത്തിക്കിടെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ലഭിക്കുന്നത് അപൂര്‍വ്വമല്ലെന്ന് കോര്‍ക്ക് സിറ്റി പുരാവസ്തു ഗവേഷകയായ … Read more

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 23,24,25 തീയതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2021 ഒക്ടോബര്‍ 23,24,25 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glansevin, Dublin, D09 Y925) ഈ വര്‍ഷത്തെ ധ്യാനം നടക്കുക. ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിച്ച് 6 മണിക്ക് അവസാനിക്കുംവിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കും, ആരാധനയ്ക്കും, വചന … Read more

അയർലൻഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണം Portlaoise; ഡബ്ലിൻ, കോർക്ക്, ലിമറിക്ക് എന്നിവിടങ്ങളിലെ ടൗണുകൾ പിന്നിൽ

അയര്‍ലന്‍ഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണം Portlaoise എന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 40 ടൗണുകളെ പങ്കെടുപ്പിച്ച് Irish Business Against Litter (IBAL) നടത്തിയ സര്‍വേയിലാണ് മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്ന കാര്യത്തില്‍ മറ്റ് ടൗണുകളെ പിന്തള്ളി Portlaoise ഒന്നാമതെത്തിയിരിക്കുന്നത്. കൂടാതെ സര്‍വേയില്‍ പങ്കെടുത്ത 68% ടൗണുകളും കഴിഞ്ഞ 12 മാസത്തിനിടെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2010-ല്‍ പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്ന Portlaoise, തുടര്‍ച്ചയായി നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് പത്ത് വര്‍ഷത്തിനിപ്പുറം അഭിമാനകരമായ നേട്ടത്തിലെത്തിയിരിക്കുന്നത്. ഇത്തവണ … Read more

അയർലൻഡിൽ കോളജുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കുറവ്; കണ്ടെത്തൽ ഉന്നതവിദ്യാഭ്യാസ അതോറിറ്റിയുടേത്

അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജോലി ചെയ്യുന്ന വംശീയ ന്യൂനപക്ഷക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലായി Higher Education Authority (HEA) ആണ് സര്‍വേ നടത്തി വിവരങ്ങള്‍ സ്വീകരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് വംശീയമായ തുല്യത ലക്ഷ്യമാക്കി ഇത്തരമൊരു സര്‍വേ നടത്തുന്നത്. ഏഷ്യക്കാര്‍, ആഫ്രിക്കക്കാരായ കറുത്തവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് വര്‍ഷം 60,000 യൂറോ വരെ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. ആകെ ജോലി ചെയ്യുന്ന ന്യൂനപവിഭാഗത്തില്‍ 77% പേരും … Read more

അയർലൻഡിൽ ഈയാഴ്ച മാനം തെളിയും; പരമാവധി താപനില 19 ഡിഗ്രി വരെ

അയര്‍ലന്‍ഡില്‍ ഈയാഴ്ച തെളിഞ്ഞ ദിനങ്ങള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരും ദിനങ്ങളില്‍ മഴ കുറയുമെന്നും, നല്ല വെയില്‍ ലഭിക്കുമെന്നും Met Eireann അറിയിച്ചു. അന്തരീക്ഷതാപനില ചിലയിടങ്ങളില്‍ പരമാവധി 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അതേസമയം ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും രാജ്യത്ത് പലയിടത്തും മഴച്ചാറ്റല്‍ പ്രതീക്ഷിക്കാം. തെക്കുനിന്നും ശീതളമായ കാറ്റ് വീശാനും സാധ്യതയുണ്ട്. രാത്രിയോടെ ചാറ്റല്‍ മഴ മാറും. എങ്കിലും തെക്കന്‍ Munster, തെക്കന്‍ Leinster പ്രദേശങ്ങളില്‍ രാത്രിയിലും മഴ തുടരും. വടക്കന്‍ തീരപ്രദേശങ്ങളിലും രാത്രിയില്‍ മഴയ്ക്ക് … Read more

ഹാലോവീൻ മുഖം മൂടി ധരിച്ച് കളിത്തോക്കുമായി കവർച്ച; ഡബ്ലിനിൽ പ്രതിക്ക് 4 വർഷം തടവ് വിധിച്ച് കോടതി

ഹാലോവീന്‍ മുഖംമൂടി ധരിച്ച് കളിത്തോക്കുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇവിടെ മോഷണം പരാജയപ്പെട്ടത്തോടെ വേറെ സ്ഥലങ്ങളില്‍ മോഷണം നടത്തുകയും കൂടി ചെയ്ത പ്രതി, പിന്നീട് ഗാര്‍ഡ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2019 ഡിസംബര്‍ 30-നായിരുന്നു ഡബ്ലിന്‍ സിറ്റി സെന്ററിലെ Paddy Powers സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്താനായി പ്രതിയായ David Savage (29) തന്റെ സൈക്കിളില്‍ എത്തിയത്. ആളെ തിരിച്ചറിയാതിരിക്കാനായി ഒരു ഹാലോവീന്‍ മുഖംമൂടി ധരിച്ചിരുന്ന ഇയാള്‍ … Read more

കോർക്കിൽ 40 പേർക്ക് ജോലിവാഗ്ദാനവുമായി Aspira; പ്രോജക്ട് മാനേജർ, ബിസിനസ് അനലിസ്റ്റ്, ടെക്നിക്കൽ വിദഗ്ദ്ധർ തുടങ്ങിയവർക്ക് അവസരം

കോര്‍ക്ക് നഗരത്തില്‍ 40 പേര്‍ക്ക് തൊഴിലവസരമൊരുക്കി കണ്‍സള്‍ട്ടിങ് സ്ഥാപനമായ Aspira. കോര്‍ക്കിലെ Penrose Dock-ലുള്ള തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് മികച്ച ശമ്പളത്തോടെ 40 പേരെ പുതുതായി ജോലിക്കെടുക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ബിസിസില്‍ വളര്‍ച്ചയുണ്ടായതായും, സേവനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുകയാണെന്നും കമ്പനി CEO Pat Lucey പറഞ്ഞു. പ്രോജക്ട് മാനേജ്‌മെന്റ്, ഐടി സൊലൂഷന്‍സ് എന്നിവയാണ് Aspira നല്‍കിവരുന്ന സേവനങ്ങള്‍. യൂറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തോടെ പോര്‍ച്ചുഗലില്‍ പുതിയ … Read more

കോർക്കിലെ Bantry General Hospital-ൽ സന്ദർശക നിയന്ത്രണം; തീരുമാനം കോവിഡ് അടക്കമുള്ള രോഗവർദ്ധന കാരണം

കോര്‍ക്കിലെ Bantry General Hospital-ല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. രാജ്യത്ത് കോവിഡ് അടക്കമുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃര്‍ വ്യക്തമാക്കി. അതേസമയം ആശുപത്രി കോംപൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന St. Joseph’s Residential Untit-ലേയ്ക്ക് സന്ദര്‍ശകവിലക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളില്‍ കോവിഡ് ബാധിതരല്ലാത്തവരെ സന്ദര്‍ശിക്കണമെങ്കില്‍ അവര്‍ മരണസാധ്യതയുള്ളവരായിരിക്കണം. അങ്ങനെയെങ്കില്‍ രണ്ട് ബന്ധുക്കള്‍ക്ക് മാത്രം അവരെ സന്ദര്‍ശിക്കാം. കോവിഡ് കാരണം അതീവഗുരുതരാവസ്ഥയിലായി മരണസാധ്യതയോടെ കിടക്കുന്ന രോഗികളെ കാണാനായി പ്രവേശനം ഒരു … Read more