അയർലണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയായി ഉയർന്ന് കേൾക്കുന്നത് സൈമൺ ഹാരിസിന്റെ പേര്; ആരാണ് ഹാരിസ്?

പ്രധാനമന്ത്രി പദത്തില്‍ നിന്നും, Fine Gael പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും ലിയോ വരദ്കര്‍ രാജിവച്ചതോടെ അടുത്ത പാര്‍ട്ടി നേതാവിനും, പ്രധാനമന്ത്രിക്കുമായുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും ശേഷം ഇപ്പോഴിതാ, പാര്‍ട്ടി നേതാവും, പിന്നാലെ പ്രധാനമന്ത്രിയുമായി നിലവിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ സൈമണ്‍ ഹാരിസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ Fine Gael നേതൃസ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കുമെന്ന് ഹാരിസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരിലെ മന്ത്രിമാര്‍, TD-മാര്‍ എന്നിവരെല്ലാം പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹം … Read more

ഗോൾവേയിൽ മലയാളം ക്‌ളാസുകൾ ഏപ്രിലിൽ തുടങ്ങും

ഗോള്‍വേ: ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി GICC-യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 ശനിയാഴ്ച മുതല്‍ Headford Road-ലുള്ള, Ballinfoil Castlegar Neighborhood Centre-ൽ ആരംഭിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ച് വിവിധ ബാച്ചുകളായി മാസത്തിൽ മൂന്ന് ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. ഒരു പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് അയക്കേണ്ടതാണ്: https://surveyheart.com/form/65f1dd524995b15f6a73ea51 ക്ലാസ് സമയം  … Read more

വരദ്കറുടെ അപ്രതീക്ഷിത രാജി; അയർലണ്ടിൽ പൊതു തെരഞ്ഞെടുപ്പ് വരുമോ?

അയർലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷമായ Sinn Fein. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു രാഷ്ട്രീയവും, വ്യക്തിപരവുമായ കാരണങ്ങളാൽ രാജി സമർപ്പിക്കുന്നതായി വരദ്കർ പ്രഖ്യാപിച്ചത്. ഒപ്പം Fine Gael പാർട്ടി നേതാവ് എന്ന നിലയിൽ നിന്നും സ്ഥാനം ഒഴിയുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഏപ്രിലിൽ നടക്കുന്ന Fine Gael വാർഷിക സമ്മേളനത്തിന് ശേഷമാണ് പുതിയ നേതാവിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുക. പക്ഷേ ഇത് ഉപേക്ഷിച്ച് … Read more

അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നുവെന്ന് പ്രചരണം; വടക്കൻ ഡബ്ലിനിലെ കെട്ടിടത്തിൽ കുതിരപ്പുറത്തെത്തി പ്രതിഷേധം

അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നു എന്നു വാർത്ത പരന്നതിനെത്തുടർന്ന് വടക്കൻ ഡബ്ലിനിലെ പഴയ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. Coolock ലെ Malahide Road ലുള്ള Crown Paints ഫാക്ടറിക്ക് മുന്നിൽ ഇതേതുടർന്ന് ഗതാഗത തടസം അനുഭവപ്പെടുകയാണ്. ഇതിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാരിൽ ചിലർ ഹോൺ അടിച്ച് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കുന്നുമുണ്ട്. ഇന്നലെ രാത്രി ഇവിടെ പ്രതിഷേധക്കാർ കുതിരപ്പുറത്ത് എത്തുക കൂടി ചെയ്തതോടെ സ്ഥലത്തേയ്ക്ക് ഗാർഡയും എത്തിച്ചേർന്നു. ഇന്നത്തേക്ക് നാലാം ദിവസത്തിലേക്കാണ് പ്രതിഷേധം കടന്നിരിക്കുന്നത്. മുമ്പ് വെയർ ഹൗസായി … Read more

അയർലണ്ടിൽ സന്തോഷം കുറയുന്നോ? ആഗോള സന്തോഷ സൂചികയിൽ താഴേക്ക് പതിച്ച് രാജ്യം

ആഗോള സന്തോഷ സൂചികാ റാങ്കിങ്ങിൽ താഴേയ്ക്ക് പതിച്ച് അയർലണ്ട്. യുണൈറ്റഡ് നേഷനുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഈ വർഷം 17 ആം സ്ഥാനമാണ് അയർലണ്ട് നേടിയിരിക്കുന്നത്. 2023 ൽ ഇത് 14 ഉം, 2022 ൽ ഇത് 13 ഉം ആയിരുന്നു. ലോകത്തെ 143 രാജ്യങ്ങളിലെ ജനങ്ങളോടും തങ്ങളുടെ സന്തോഷത്തിന്റെ അളവ് 0 മുതൽ 10 വരെ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതിൽ നിന്നും 3 വർഷത്തെ ശരാശരി കണക്കാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.ഇത്തവണ 10 ൽ 6.8 … Read more

അയർലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ലിയോ വരദ്കർ രാജിവച്ചു

അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അദ്ദേഹം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ Fine Gael പ്രസിഡന്റ്, നേതാവ് എന്നീ ചുമതലകളിൽ നിന്നും താൻ പടിയിറങ്ങുകയാണെന്നും വരദ്കർ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നൽകിയത് എന്നും രാജി പ്രഖ്യാപന … Read more

അയർലണ്ടിലെ പമ്പുകളിൽ ഇനി എല്ലാ ഇന്ധനങ്ങളുടെയും വില താരതമ്യം ചെയ്തുള്ള ബോർഡ് നിർബന്ധം

അയര്‍ലണ്ടിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇനിമുതല്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വെഹിക്കിള്‍സ് എന്നിവയുടെ ഇന്ധനച്ചെലവ് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി Sustainable Energy Authority of Ireland (SEAI). യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് 100 കി.മീ യാത്രയ്ക്കായി ഓരോ ഇന്ധനം ഉപയോഗിച്ചുമുള്ള ചെലവ് വ്യക്തമാക്കുന്ന പോസ്റ്ററുകളോ, സ്‌ക്രീനുകളോ പമ്പുകളില്‍ നിര്‍ബന്ധമാക്കണമെന്ന് ഐറിഷ് അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം മൂന്നോ അതിലധികമോ ഇന്ധനങ്ങള്‍ വിതരണം ചെയ്യുന്ന പമ്പുകള്‍ മാത്രം ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ മതി. SEAI-യുടെ നിലവിലെ കണക്കനുസരിച്ച് … Read more

കോർക്കിൽ അജ്ഞാതരുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കൗണ്ടി കോര്‍ക്കിലെ Cobh-ല്‍ യുവാവിന് നേരെ അജ്ഞാതരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ Cork University Hospital-ല്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.55-ഓടെ Newtown Road-ലെ ഒരു കാര്‍ പാര്‍ക്കില്‍ വച്ചാണ് ഇദ്ദേഹത്തെ അജ്ഞാതര്‍ ആക്രമിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം വെള്ളിയാഴ്ച (മാര്‍ച്ച് 15) രാത്രി 8.45-നും 9.15-നും ഇടയ്ക്ക് Newtown Road വഴി യാത്ര ചെയ്തിരുന്ന ആര്‍ക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട വല്ല അറിവും ഉണ്ടെങ്കില്‍ തങ്ങളുമായി … Read more

ഡബ്ലിനിൽ വീടിന് തീപിടിച്ചു; മനഃപൂർവം തീവച്ചതെന്ന സംശയത്തിൽ ഗാർഡ

പടിഞ്ഞാറന്‍ ഡബ്ലിനിലുള്ള വീട്ടില്‍ തീ പടര്‍ന്നതില്‍ സംശയം പ്രകടിപ്പിച്ച് ഗാര്‍ഡ. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് Newcastle-ലെ Aylmer Drive പ്രദേശത്തെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. വീട്ടിലുണ്ടായിരുന്ന നാല് പേരെ പുറത്തെത്തിക്കുകയും, ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. വീടും പ്രദേശവും സീല്‍ ചെയ്ത ഗാര്‍ഡ, വിദഗ്ദ്ധ പരിശോധന നടത്തും. അതേസമയം വീടിന് തീവെച്ചതാണ് എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അയർലണ്ടിലെ കെയറർമാർക്ക് സർക്കാർ പങ്കാളിത്തത്തോടെ പെൻഷൻ പദ്ധതി; വെളിപ്പെടുത്തി പ്രധാനമന്ത്രി

കെയറര്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സഹായധനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഐറിഷ് ഭരണഘടനയിലെ ഫാമിലി കെയര്‍ എന്നതിന്റെ നിര്‍വ്വചനം മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. വോട്ടെടുപ്പില്‍ പങ്കെടുത്ത 73% പേരും നിലവിലെ നിര്‍വ്വചനം മാറ്റേണ്ട എന്നാണ് നിലപാടെടുത്തത്. ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുക, ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവദിക്കുന്ന അവധികളുടെ എണ്ണം കൂട്ടുക മുതലായ നടപടികളും ആലോചിച്ചുവരുന്നതായി വരദ്കര്‍ പറഞ്ഞു. ജോലി സംബന്ധിച്ച് കൂടുതല്‍ … Read more