അയർലണ്ട് മുഴുവനും ഇനി Rent Pressure Zone (RPZ); നിയമത്തിന് അംഗീകാരം നൽകി സർക്കാർ

രാജ്യമെമ്പാടുമായി rent pressure zones (RPZ) വ്യാപിപ്പിക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കി സര്‍ക്കാര്‍. Residential Tenancies (Amendment) Bill 2025 ഉടന്‍ നിയമമാക്കി മാറ്റുമെന്ന് ഭവനമന്ത്രി James Browne പറഞ്ഞു. ഇതോടെ നിയമം നടപ്പില്‍ വരുന്ന ദിവസം മുതല്‍ 2026 ഫെബ്രുവരി 28 വരെ, നിലവില്‍ rent pressure zone അല്ലാത്ത പ്രദേശങ്ങളും rent pressure zones (RPZ) ആയി മാറും. നിലവിലെ RPZ പ്രദേശങ്ങള്‍ രണ്ട് മാസം കൂടി അതായത് 2026 ഫെബ്രുവരി 28 വരെ … Read more

LGBTQ+ വിഭാഗക്കാരെ ഏറ്റവും സൗഹാർദ്ദത്തോടെ കാണുന്ന ലോകനഗരങ്ങളിൽ ഡബ്ലിൻ രണ്ടാമത്

LGBTQ+ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏറ്റവും സൗഹാര്‍ദ്ദപരമായ നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന് രണ്ടാം സ്ഥാനം. Pride Month-ന്റെ സമയത്ത് LGBTQ+ വിഭാഗക്കാരെ ഏറ്റവും സൗഹാര്‍ദ്ദപരമായി നോക്കിക്കാണുന്ന ലോക നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് Big 7 Travel ആണ്. 2025-ലെ പട്ടികയിലാണ് ഡബ്ലിന്‍ മുന്നിലെത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പോര്‍ച്ചുഗലിലെ ലിസബണ്‍ ആണ്. പോര്‍ച്ചുഗലിലെ തന്നെ പോര്‍ട്ടോ മൂന്നാം സ്ഥാനത്തെത്തി. നാല് മുതൽ പത്ത് വരെ സ്ഥാനം ലഭിച്ച നഗരങ്ങളുടെ പട്ടിക ചുവടെ: London, UK Madrid, … Read more

ഐറിഷ് മലയാളി വിദ്യാർത്ഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ വമ്പൻ നേട്ടം

ഡബ്ലിൻ: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിലെ St Dominic’s College Cabra-യിലെയും ക്ലെയറിലെ St Flannan’s College Ennis-ലെയും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഈ പുരസ്‌കാരം സ്വന്തമാക്കി. ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച St Dominic’s College Cabra ടീമിൽ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജുവും, നിയ നെജുവും മലയാളികളാണ്. ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ … Read more

ഡബ്ലിനിൽ ആക്രമണം: ഒരാൾക്ക് പരിക്ക്

ഡബ്ലിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഡബ്ലിന്‍ 8-ലെ Dean Street-ല്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ 30-ലേറെ പ്രായമുള്ള പുരുഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

അയർലൻഡിലെ ‘രാമപുരം സംഗമം’ ജൂലൈ 25-ന് നടത്തപ്പെടുന്നു

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രം ഉൾപ്പെടുന്ന നാലമ്പലവും, സെൻ്റ്.അഗസ്റ്റിൻസ് ഫൊറോന പള്ളിയും, അതുപോലെ ഈ നാട്ടിലെ മണ്ണിൽ ജീവിച്ചിരുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ സദസ്സിലെ കവിയും, കുചേലവൃത്തം വഞ്ചിപ്പാട്ടിൻ്റെ രചിയതാവുമായിരുന്ന രാമപുരത്ത് വാര്യരുടെയും, മലയാളത്തിൽ ആദ്യത്തെ യാത്രാവിവരണമായ ‘വർത്തമാനപ്പുസ്തകം’ എഴുതിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാറേമാക്കൽ തോമാ കത്തനാരുടെയും, ‘അഗ്നിസാക്ഷി’ എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ ചിരപ്രതിക്ഷ്ഠ നേടിയ ലളിതാംബിക അന്തർജ്ജനത്തിൻ്റെയും, ജാതിമത ചിന്തകൾക്ക് അതീതമായി സമൂഹത്തിലെ നാനാജാതി മതസ്ഥരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച്, … Read more

അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പ്രദേശമായി Naas; ഡബ്ലിനിലെ North Inner City, കോർക്ക് Northside എന്നിവ ഏറ്റവും പിന്നിൽ

അയര്‍ലണ്ടില്‍ മലിനമാക്കപ്പെടുന്ന സ്ഥലങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി Irish Business Against Litter (IBAL). രാജ്യത്തെ 40 ടൗണുകളിലും, സിറ്റികളിലുമായി നടത്തിയ സര്‍വേയില്‍ മൂന്നില്‍ രണ്ട് പ്രദേശങ്ങളും വൃത്തിയുടെ കാര്യത്തില്‍ പൊതുവെ മുന്നിലാണെന്ന് വ്യക്തമായിട്ടുണ്ട്. പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും Naas ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. Ennis, Killarney എന്നിവയാണ് പിന്നാലെ. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡബ്ലിന്‍, കോര്‍ക്ക് എന്നിവ നില മെച്ചപ്പെടുത്തിയെങ്കിലും തലസ്ഥാന നഗരത്തിലെ North Inner City, … Read more

ലിമറിക്കിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള

ലിമറിക്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊളള. ലിമറിക്ക് സിറ്റിയിലെ O’Connell Avenue പ്രദേശത്തുള്ള ഒരു വീട്ടില്‍ ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കത്തിയുമായി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ ആള്‍, വീട്ടുകാരനെ ഭീഷണിപ്പെടുത്തി ഏതാനും സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടില്ല. ഗാര്‍ഡ അന്വേഷണമാരംഭിച്ചു.

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 24 ന് ദ്രോഹഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000-ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊച്ചാലുങ്കൽ ജോസ്ജോൺ (ഇരവിമംഗലം) പ്രസിഡൻ്റ് ആയും, അലക്സ് മോൻ വട്ടുകുളത്തിൽ (ചെറുകര) സെക്രട്ടറി ആയും, അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും, ബിജു സ്റ്റീഫൻ മുടക്കോടിൽ (മ്രാല) പി ആർ … Read more

മതവും രാഷ്ട്രീയവും ചർച്ച ചെയ്യാനില്ല; അയർലണ്ടുകാർ പൊതുവിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നത് ഈ കാര്യങ്ങൾ

അയര്‍ലണ്ടിലെ ജനങ്ങള്‍ പൊതുവില്‍ എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? Lyons Tea നടത്തിയ അത്തരമൊരു ഗവേഷണം ചില രസകരമായ ചില വസ്തുതകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഒരു ചായ കുടിക്കുന്നതിനിടെ പ്രധാനമായും എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കാറുള്ളതെന്നും, ഒഴിവാക്കാറുള്ളതെന്നുമായിരുന്നു ചോദ്യം. ഗവേഷണമനുസരിച്ച് ആളുകള്‍ പ്രധാനമായും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വിഷയം മതങ്ങളെ കുറിച്ചാണ്. 43% പേരും മതവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ എപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 36% പേര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ ഒഴിവാക്കാന്‍ … Read more

അയർലണ്ടിൽ ഉഷ്‌ണതരംഗം എത്തുന്നു; താപനില ഈയാഴ്ച 23 ഡിഗ്രിയിലേയ്ക്ക് ഉയരും

അയര്‍ലണ്ടില്‍ ഈയാഴ്ചയോടെ ഉഷ്ണതരംഗം എത്തുമെന്നും, 23 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ്. ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് ഞായറാഴ്ചയോടെ അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. എങ്കിലും വൈകുന്നേരത്തോടെ Connacht, Ulster എന്നിവിടങ്ങളിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ചാറ്റല്‍ മഴ പെയ്‌തേക്കും. 17 മുതല്‍ 21 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചെറിയ മൂടല്‍ മഞ്ഞും ഉണ്ടായേക്കും. 12 മുതല്‍ 15 ഡിഗ്രി വരെയാകും … Read more