ലോക സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിന് വീണ്ടും സ്വർണ്ണം; ഇരട്ട നേട്ടവുമായി Daniel Wiffen

ദോഹയില്‍ നടന്ന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Daniel Wiffen-ന് സ്വര്‍ണ്ണം. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് 22-കാരനായ ഐറിഷ് താരത്തിന്റെ നേട്ടം. അതേസമയം കഴിഞ്ഞയാഴ്ച ഇതേ ചാംപ്യന്‍ഷിപ്പിലെ 800 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ട Daniel Wiffen, ലോക ചാംപ്യനാകുന്ന ആദ്യ ഐറിഷുകാരനായി ചരിത്രം കുറിച്ചിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ തന്റെ ഏറ്റവും മികച്ച സമയവും, ഐറിഷ് റെക്കോര്‍ഡും നേടിയാണ് Wiffen സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. 14:34:07 എന്ന സമയത്തിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്

ചരിത്രം കുറിച്ച് അയർലണ്ട്! ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണം

ലോക നീന്തല്‍ മത്സരത്തില്‍ ആദ്യമായി സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് അയര്‍ലണ്ട്. ദോഹയില്‍ ബുധനാഴ്ച നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് അയര്‍ലണ്ടിന്റെ Daniel Wiffe സ്വര്‍ണ്ണം നേടിയത്. 7 മിനിറ്റ് 40.94 സെക്കന്റിലാണ് ഡാനിയേലിന്റെ നേട്ടം. ഇറ്റലിയുടെയും, ഓസ്‌ട്രേലിയയുടെയും താരങ്ങളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന നിമിഷമാണ് 22-കാരനായ ഡാനിയേല്‍ സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. ഓസ്‌ട്രേലിയയുടെ എലൈയാ വിന്നിങ്ടണ്‍ വെള്ളിയും, ഇറ്റലിയുടെ ഗ്രിഗോറിയോ പാള്‍ട്രിനിയേറി വെങ്കലവും സ്വന്തമാക്കി.

Stillorgan-ൽ എല്ലാ ബുധനാഴ്ചയും നീന്തൽ ക്ലാസുകൾ; ഫീസ് സബ്‌സിഡിയോടെ പങ്കെടുക്കാം

സോഷ്യല്‍ സ്‌പേസ് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ Stillorgan-ല്‍ നീന്തല്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. Stillorgan-ലെ St Augustine Swimming Pool-ല്‍ എല്ലാ ബുധനാഴ്ചയും വൈകിട്ട് 7 മണി മുതലാണ് ക്ലാസുകള്‍ നടക്കുക. Dun Laoghaire Rathdown Sports-ന്റെ കൂടി സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന പരിശീലന ക്ലാസില്‍ 6 വയസ് മുതലുള്ള കുട്ടികള്‍ക്കും, അമ്മമാര്‍ക്കും പങ്കെടുക്കാം. യുവതികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ ഉണ്ടായിരിക്കും. ഇവര്‍ക്ക് പുറമെ 15-ന് വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. SSI, Sports Ireland … Read more