കണ്ണൂര്‍ സ്‌ഫോടനം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി

 
കണ്ണൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കോടിയേരി ദില്ലിയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തെകുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിഎസ് അച്യുതാനന്ദനും പറഞ്ഞു.

സ്‌ഫോടനത്തില്‍ മരിച്ച രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും സംസ്‌കാരം ഇന്ന് നടക്കും. വടക്കെ കാരാല്‍ സുബീഷ് കിളമ്പില്‍ ഷൈജു എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടിനെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. കൊളവല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ചെറ്റക്കണ്ടടുത്ത് കക്രോട്ട് കുന്നിലെ ഒഴിഞ്ഞ പറമ്പിലായിരുന്നു പൊട്ടിത്തറി. ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ നാല് പേരെ കാണുന്നതും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതും. ആശുപത്രിയില്‍ എത്തുമ്പോഴേക്കും രണ്ട് പേര്‍ മരിച്ചിരുന്നു.
ചമതക്കാട് സ്വദേശികളായ രതീഷ്, നിധീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിലെ പ്രഥമിക ചികത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബോംബ് നിര്‍മ്മാണത്തിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നാല് സ്റ്റീല്‍ ബോംബും കണ്ടെത്തി.
സ്‌ഫോടന ശേഷം സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണം ഉണ്ടെന്നും പോലീസ് പറയുന്നു. എഡിജിപി, ഡിഐജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തിത്തി പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: