ഐറിഷ് നേവി 400 ഓളം അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തി

ഡബ്ലിന്‍: 400 ഓളം അഭയാര്‍ത്ഥികളെ ഐറിഷ് നേവി രക്ഷപ്പെടുത്തി. ബോട്ട് മാര്‍ഗമെത്തിയ പ്രതികൂലാവസ്ഥയില്‍ മെഡിറ്ററേിയന്‍ കടലില്‍ കുടുങ്ങിയ അഭയാര്‍ത്ഥികളെയാണ് ഐറിഷ് നേവിയുടെ LE Eithne വെസല്‍ ഇന്നലെ രക്ഷപ്പെടുത്തിയത്. നോര്‍ത്ത് ലിബിയയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ കുടുങ്ങിയ ബോട്ടില്‍ നിന്ന് 89 പേരെയയും 40 കിലോമീറ്റര്‍ അകലെ കണ്ടെത്തിയ ബോട്ടില്‍ നിന്ന് 310 പേരെയുമാണ് രക്ഷപ്പെടുത്തിയത്.

രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സ്ത്രീകളും കുട്ടികളും നവജാത ശിശുക്കളുമടക്കം എല്ലാവരെയും രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. രക്ഷപ്പെടുത്തിയവരില്‍ 280 പുരുഷന്‍മാരും 78 സ്ത്രീകളും 41 കുട്ടികളുമുള്‍പ്പെടുന്നു. വെള്ളിയാഴ്ചയും ഐറിഷ് നേവി 113 അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയിരുന്നു.

മെയ് 16 ന് മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പെടുന്ന കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുന്ന ദൗത്യത്തിന് ഇറ്റാലിയന്‍ അതോറിറ്റിയെ സഹായിക്കാന്‍ യാത്രതിരിച്ച LE Eithne ഇതുവരെ 1000 ത്തിലധികം അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തി. അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഐറിഷ് നേവിയുടെ പ്രവര്‍ത്തനത്തെ ഡിഫെന്‍സ് മിനിസ്റ്റര്‍ സൈമണ്‍ കവെനയ് അഭിനന്ദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: