ഡബ്ലിന്‍: മൂന്നുലക്ഷം വീടുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ് വര്‍ക്ക് കമ്പനിയായ എയര്‍കോം രംഗത്ത്. രാജ്യത്തെ ചില കൗണ്ടികളില്‍ ഇന്റര്‍നെറ്റ് കണക്ഷന് വേഗത കുറവാണെന്ന് പ്രശ്‌നത്തിന് പരിഹാരവുമായാണ് പുതിയ പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1,070 കമ്മ്യൂണിറ്റികളിലായി 3 ലക്ഷം വീടുകളില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് നിലവില്‍ 50 ശതമാനം വീടുകള്‍ക്കും ഓഫീസ് സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണ്. ഫൈബാഗ്(കെറി), ബ്ലാക്ക്‌സോട്(മയോ), ഗോലീന്‍(കോര്‍ക്ക്ഘ മാം(ഗാല്‍വേ), റിംഗ് (വാട്ടര്‍ഫോര്‍ഡ്) തുടങ്ങി നിലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത 300 ഏരിയകളും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
-എജെ-