ഡബ്ലിനില്‍ 30 വയസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ ഇന്നലെ 30 വയസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് ഡബ്ലിന്‍ ക്ലോണ്‍സില, ഷെലറിന്‍ റോഡിലുള്ള പിജിയണ്‍ ക്ലബ് ഗ്രൗണ്ടിലാണ് സംഭവം നടക്കുന്നത്. ആക്രമണത്തില്‍ 30 വയസുകാരനായ ഒരാള്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമി ആളുമാറിയാണ് വെടിവെച്ചതെന്നാണ് ഗാര്‍ഡ സംശയിക്കുന്നത്. മരിച്ചയാളെ ഇന്നലെ ഒദ്യോഗികമായി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പ്രാദേശികമായി കെയ്ത് വാല്‍ക്കര്‍ എന്ന പേരിലറിയപ്പെട്ടിരുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകി ഇയാളെയല്ല ലക്ഷ്യം വെച്ചതെന്ന് പോലീസ് പറയുന്നു. തലയ്ക്ക് വെടിയേറ്റ വാല്‍ക്കര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. രാത്രി 10 മണിയോടെ
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. ഇന്ന് പോസ്റ്റ്മാര്‍ട്ടം നടക്കും. അതേസമയം വെടിവെയ്പ്പില്‍ കൈക്ക് പരിക്കേറ്റയാള്‍ ബ്ലാന്‍ചര്‍ടൗണിലെ കോണോലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ ഇന്ന് രാവിലെ കൗണ്ടി മീത്തില്‍ നിന്ന് ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ Offences Against the State Act 1939, Section 50 അനുസരിച്ച് ബ്ലാന്‍ചര്‍ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

അക്രമി സ്ത്രീയുടെ വേഷം ധരിച്ചെത്തി വെടിയേറ്റയാളുടെ സമീപമെത്തിയ ശേഷം ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നു. വെസ്റ്റ് ഡബ്ലിന്‍ ഏരിയയിലുള്ള 30 വയസുകാരനായ ഒരാളായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് ഗാര്‍ഡ സംശയിക്കുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഗാര്‍ഡ പറയുന്നു. മെയ് 2013 ല്‍ Lithuanian man കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരില്‍ ഒരാളായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് ഗാര്‍ഡ സംശയിക്കുന്നത്.

നഗരത്തില്‍ നടന്ന സംഭവം പരിസരവാസികളെയും ആശങ്കയിലാഴ്ത്തിരിക്കുകയാണ്. വെടിവയ്പ്പ് നടന്നതിന് സമീപമായി ഒരു ക്രെഷെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ധാരാളം കുട്ടികള്‍ കളിക്കാനെത്തുന്ന സ്ഥലമാണിതെന്നും സംഭവത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നും സമീപവാസിയായ യുവതി പറയുന്നു.

-എജെ-

 

Share this news

Leave a Reply

%d bloggers like this: