പുതിയ രാഷ്ട്രീയ ചട്ടകൂടിലേക്ക്….ക്രിസ്തുമത വിശ്വാസത്തിന്‍റെ ഉദയം

ബിസി അറനൂറിനും എഡി അറനൂറിനും ഇടിയിലൂടെ അയര്‍ലന്‍ഡ് കടന്ന് പോകുമ്പോള്‍ പ്രധാനമായും സംഭവിക്കുന്നത് വിശ്വാസപരവും രാഷ്ട്രീയവുമായ മാറ്റമാണ്. പ്രാചീന രാഷ്ട്രീയബന്ധങ്ങളെ വിട്ട് കളയുകയും രാജാധികാരം വരികയും ചെയ്യുന്നു. പിതൃദായക ക്രമം ഉടലെടുക്കുന്നു. വിശ്വാസത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തുറന്ന് ലഭിക്കുന്നു….

ഓടുയുഗത്തിന് ശേഷം രാജ്യത്ത് ഇരുമ്പ് യുഗം തുടങ്ങുന്നത് ബിസി അറനൂറിനോടടുപ്പിച്ചാണ്. ഇരുമ്പ് യുഗത്തിന്‍റെ അയര്‍ലന്‍ഡിന്‍റെ ചരിത്രകാലത്തിനും ഇടയിലാണ് കെല്‍ടിക് ഭാഷസംസാരിക്കുന്ന സംഘങ്ങളുടെ കടന്ന് വരവ് നടക്കുന്നത്. ബിസി മുന്നൂറിനോട്ടടുപ്പിച്ച് ദ്വീപിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് Celtic La Tene രീതിയിലുള്ള പുരാവസ്തുക്കള്‍ ലഭിക്കുന്നുണ്ട്. കെല്‍ടിക് സംസ്കാരത്തിന്‍റെയും തദ്ദേശീയതയുടെയും മിശ്രണം മൂലം അഞ്ചാം നൂറ്റാണ്ടോടെ ഗേലിക് സംസ്കാരം ഉടലെടുക്കുകയാണ്. ഈ സമയത്ത് തന്നെ പ്രധാന രാജ്യവംശങ്ങളുടെയും ഉദയം. ഈ രാജഭരണത്തില്‍ കീഴില്‍ സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്യുന്നു.

വരേണ്യ വര്‍ഗമായ കുലീനരായ സൈനികരും വിദ്യാഭ്യാസമ്പന്നരും മേല്‍കൈ നേടിയ സമൂഹമെന്നാണ് കണക്കാക്കുന്നത്. ഡ്രൂയിഡ് എന്ന് വിളിക്കുന്ന സംന്യാസി സമൂഹവും ഉണ്ടായിരുന്നതായി കണക്കാക്കുന്നു. പതിനേഴാം നൂറ്റാണ്ടോടെയാണ് ഭാഷ തിരിച്ചറിയുന്നത് കെല്‍ടിക് ഭാഷയുടെ ശാഖയായ ഗോയ്ഡാലിക് ആണ് ഉപയോഗിച്ചിരുന്നത്. ഇതിന് പൊതുവേ നല്‍കുന്ന വിശദീകരണം ഭൂഖണ്ഡത്തില്‍ നിന്നുള്ള അധിനവേശമാണ്. അതേ സമയം തന്നെ ചില ഗവേഷക മതം ക്രമേണ ഇവിടെ നിന്ന്തന്നെ വികസിച്ച് വന്ന സംസ്കാരമാണിതെന്നുമാണ്. കെല്‍ടിക് ഭാഷയില്‍ നിന്നുള്ളവരുടെ സംസ്കാരം യൂറോപ്യന്‍ ഭൂഖണ്ഡത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവരും നവീന ശിലായുഗം മുതല്‍ ഓട് യുഗം വരെയുള്ളവരും തമ്മിലുള്ള കൈമാറ്റത്തിലൂടെ സംഭവിച്ചതാകാം എന്ന് കരുതുന്നു. ഒരു സിദ്ധാന്തം രാജ്യത്തെ പില്‍കാല ഓട് യുഗ തദ്ദേശീയര്‍ കെല്‍ടിക് സ്വാധീനം ആഗീരണം ചെയ്യുകയായിരുന്നെന്നാണ്. സമീപകാലത്തെ ജനിതകപഠനങ്ങളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

റോമക്കാര്‍ അയര്‍ലന്‍ഡിനെ ഹൈബര്‍നിയ എന്നാണ് പഴയകാലത്ത് വിശേഷിപ്പിച്ച് കാണുന്നത്. എഡി നൂറില്‍ ടോളമി അയര്‍ലന്‍ഡിന്‍റെ ഭൂമിശാസ്ത്രവും ഗോത്രങ്ങളെയും കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. ഔദ്യോഗികമായി അയര്‍ലന്‍ഡ് ഒരിക്കലും റോമന്‍ചക്രവര്‍ത്തിക്ക് കീഴില്‍ ആയിരുന്നിട്ടുമില്ല. എന്നാല്‍റോമന്‍ സ്വാധീനം അതിര്‍ത്തികള്‍ ഭേദിച്ച് കടന്ന് വന്നിട്ടുണ്ട്. എഡി 56നും 110നും ഇടയില്‍ ജീവിച്ചിരുന്ന ചരിത്രകാരന്‍ കൂടിയായ താസിറ്റസ് എഴുതുന്നത് അധികാര ഭ്രഷ്ടനാക്കപ്പെട്ട ഐറിഷ് രാജകുമാരനും ബ്രിട്ടനിലെ അഗ്രികോളയും രാജ്യം തിരിച്ച്പിടിക്കാന്‍ അയര്‍ലന്‍ഡിലേക്ക് തിരിക്കുന്നതായിട്ടാണ്. സമീപകാല പഠനങ്ങളില്‍ ചിലത് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശങ്ങളിലൊന്ന് എഡിനൂറിലോ മറ്റോ റോമന്‍ അധിനിവേശം ഉണ്ടായിട്ടുണ്ടാകുമെന്നാണ് അതല്ലെങ്കില്‍ റോമന്‍ പിന്തുണയോടെ ഗോയ് ലിക് സേന എത്തിയിട്ടുണ്ടാകാം. ചിലനിഗമനങ്ങള്‍ ചമക്കാമെന്നല്ലാതെ റോമക്കാരും ഐറിഷ് രാജ വംശങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ യഥാര്‍ത്ഥ ചിത്രം അവ്യക്തമാണ്.

എഡി നാനൂറ് മുതല്‍ എണ്ണൂറ് വരെയാണ് ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ കടന്ന് വരവ് രാജ്യത്തുണ്ടാകുന്നത്. ആദ്യസഹ്രാസാബ്ദത്തിന്‍റെ ആദ്യ നൂറ്റണ്ടുകള്‍ അയര്‍ലന്‍ഡ് വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ് ചെയ്യുന്നത്. ചരിത്രാതീകാലത്തിന് മുന്‍പുണ്ടായിരുന്ന രാഷ്ട്രീയ ചട്ടകൂടില്‍ നിന്ന് രാജ്യം മാറുന്നു. പിതൃദായകമായ അധികാര കൈമാറ്റത്തിന് സമൂഹം സാക്ഷ്യം വഹിക്കുന്നു. മുന്‍പുണ്ടായിരുന്ന പല രാജ്യങ്ങളും അപ്രത്യക്ഷ്യമാകുന്നുണ്ട് ഈ ഘട്ടത്തില്‍. എഡി എഴനൂറിനടുത്താണ് പിതൃദായകക്രമം പ്രബലമാകുന്നത്. ഐറിഷ് കടല്‍കൊള്ളക്കാര്‍ തീര മേഖലയിലും ബ്രട്ടിന്‍റെ പടിഞ്ഞാറന്‍ തീരത്തും ശക്തിയുറപ്പിക്കുന്നതും ആക്രമണമുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്.  പലഭാഗത്തും പുതിയ രാജ്യങ്ങള്‍ ഈ സമയത്ത് ഉദയം ചെയ്യുന്നുണ്ട്. ictland ,Cornwall, Wales, ,Cumbria ഇവിടങ്ങളിലെല്ലാം പുതിയ ഭരണത്തിന്‍റെ ഉദയമുണ്ടാകുന്നുണ്ട്. മൂന്നൂറിനോടടുത്ത് റോമന്‍ സൈന്യം തെക്കന്‍ ലിന്‍സറ്ററിലെ അറ്റകോറ്റിയില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്.

ധനികരായ പട്ടാളക്കരുടെയും, വ്യാപാരികളുടെയും അടമകളുടെയും ബ്രിട്ടനില്‍ നിന്നോ ഗോളില്‍ നിന്നോ ഉള്ള മടങ്ങിവരാണ് രാജ്യത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിന് തുടക്കം നല്‍കുന്നത്. ചില സ്രോതസുകളില്‍ നിന്നുള്ള വിവരപ്രകാരം സെന്‍റ് പാട്രിക്കിന് മുമ്പ് തെക്കന്‍ അയര്‍ലന്‍ഡില്‍ മിഷനി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായാണ്. ഏത് വഴിയിലായാലും ഐറിഷ് സമൂഹത്തില്‍ വലിയസ്വാധീനമായിരുന്നു ക്രിസ്ത്യന്‍ വിശ്വാസത്തിന് ഉണ്ടാക്കിയെടുക്കാനായത്. പരമ്പരാഗത വിശ്വാസ പ്രകാരം സെന്‍റ് പാട്രിക് എഡി 432ന് ദ്വീപിലെത്തുകയും രാജ്യത്തെ ക്രൈസ്തവത്കരിക്കുകയും ചെയ്തെന്നാണ്. സെന്‍റ് പാട്രിക് തന്നെ എഴുതിയ ലാറ്റിനിലുള്ള സെന്‍റ് പാട്രിക്സ് കണ്‍ഫെഷന്‍ ഏറ്റവും പഴക്കമുള്ള ഐറിഷ് ചരിത്ര രേഖയാണ്. ഇതില്‍ നിന്ന് വിശുദ്ധനെക്കുറിച്ച് ചില വിവരങ്ങള്‍ ലഭ്യമാണ്. സെന്‍റ് പാട്രിക്കിന് സമകാലീനനായ Prosper of Aquitaineയുടെ അഭിപ്രായത്തില്‍ നിന്ന് പോപ് 431ല്‍ പാലാന്‍ഡ്യൂസിനെ അയര്‍ലന്‍ഡിലേക്ക് നിയോക്കുന്നുണ്ട്. ഇദ്ദേഹമാണ് ഐറിഷ് വിശ്വാസികള്‍ക്കിടയില്‍ ആദ്യബിഷപ്പായി അംഗീകരിക്കപ്പെടുന്നത്. ഇവയെല്ലാം വ്യക്തമാക്കുന്ന് അയര്‍ലന്‍ഡില്‍ ക്രിസ്തുമത വിശ്വാസം ഏറെക്കുറെ ഈ സമയത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു എന്നതാണ്. ലിന്‍സ്റ്റര്‍, മീത്ത് രാജ്യങ്ങളിലായിരുന്നു പലാന്‍ഡ്യൂസിന്‍റെ പ്രവര്‍ത്തനം. പാട്രിക് എഡി 461 അവസാനത്തിലായിരിക്കണം. അള്‍സ്റ്റര്‍, കോണാക്ട് പോലുള്ള കൂടുതല്‍ അകന്ന സ്ഥലങ്ങളിലേക്ക് ഇദ്ദേഹം കടന്ന് ചെന്നിരിക്കണം. ഐറിഷ് നിയമങ്ങളുടെ ക്രമീകരണവും (ഇതില്‍ തന്നെ ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ഒത്തുപോകാത്തവ മാത്രം മാറ്റം വരുത്തുന്നതായാണ്കാണുന്നത്). റോമന്‍ ലിപിയുടെ അവതരണത്തിനും പാട്രിക് ആണ് കാരണക്കാരനെന്ന് കരുതുന്നുണ്ട്.

എന്നാല്‍ ഈ വിഷയങ്ങളെല്ലാം തന്നെ തര്‍ക്കത്തിലാണെന്നതാണ് സത്യം. നേരിട്ടുള്ള തെളിവുകളില്ലെന്നതും ചൂണ്ടികാണിക്കുന്നു. സെന്‍റ് പാട്രിക്കിന്‍റെ മരണത്തിന് ശേഷം ഉരുത്തിരഞ്ഞ മിത്തുകളാകാം ഇത്തരം വിശ്വാസം അടിയുറച്ച് പോകാന്‍ കാരണമാകുന്നതെന്നുമാണ് ഗവേഷകരുടെ അഭിപ്രായം . ഐറിഷ് പണ്ഡിതരുടെ ലാറ്റിന്‍ പരിജ്ഞാനം മികച്ചതായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും യൂറോപിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ലാറ്റിനും ക്രിസ്തുമതവും പഠിക്കുന്നതിന്അയര്‍ലന്‍ഡിലേക്ക് ധാരാളം പേരെത്തി. അയര്‍ലന്‍ഡില്‍ നിന്നുള്ള മിഷനറിമാരാകട്ടെ യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് വ്യാപിച്ചു. ഇതോടെ അറിവിന്‍റെ പുതിയ വാതായനങ്ങളും തുറന്ന് കിട്ടി. ലാറ്റിനെ ആദ്യ മദ്യകാല യുഗത്തില്‍ പിടിച്ച് നര്‍ത്തിയത് ഇത്തരം മൊണാസ്ട്രികളായിരുന്നു. ഇന്‍സുലാര്‍ ആര്‍ട്, ബുക്ക് ഓഫ് കെല്‍സ് ,Ardagh Chalice,നിരവ ധികൊത്ത് പണികള്‍ ചെയ്ത കല്ലുകള്‍, തുടങ്ങിയവയെല്ലാം ഈ സമയത്ത് ഉയര്‍ന്ന് വന്നു. പടിഞ്ഞാറന്‍ യൂറോപില്‍ ഇന്‍സുലാര്‍ ആര്‍ട്ട് വ്യപാകമായി മാറി. clochans, ringforts, promontory forts തുടങ്ങിയ സൈറ്റുകള്‍ ഈ സമയത്തെ കാലഘണനയ്ക്ക് സഹാകരമായിട്ടുള്ളതാണ്.

എഡി 660 -ാടെ രാജ്യം മഹാദുരന്തത്തെ നേരിടുകയാണ്. 660കളിലും 680കളിലും പ്ലേഗ് പൊട്ടി പുറപ്പെടുന്നുണ്ട്. ഇതോടെ വിശുദ്ധരുടെ സുവര്‍ണ യുഗത്തിന് അവസാനമാകുന്നു.

Share this news

Leave a Reply

%d bloggers like this: