ഫിയന്നഫാളിന് ജനപിന്തുണേയറി,മൈക്കിള്‍ മാര്‍ട്ടിന്‍ ജനപ്രിയ നേതാവ്

 

ഡബ്ലിന്‍:അയര്‍ലന്‍ഡില്‍ ഫിയന്ന ഫാള്‍ പാര്‍ട്ടിയ്ക്ക് ജനപിന്തുണയേറുന്നതായി സര്‍വ്വേ ഫലം. പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ സണ്‍ഡേ ടൈംസും ബിഹേവിയര്‍ ആന്‍ഡ് ആപ്റ്റിറ്റിയൂഡും സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള രണ്ടാമത്തെ പാര്‍ട്ടിയായി ഫിയന്ന ഫാള്‍ സ്ഥാനം പിടിച്ചത്.

ഫിയന്നഫാളിന്റെ ജനപിന്തുണ 21 ശതമാനമാണ്. 24 ശതമാനമാണ് ഭരണകക്ഷിയായ ഫിനാഗേലിന് ലഭിച്ച ജനപിന്തുണ. മുന്‍ സര്‍വ്വെഫലങ്ങളെ അപേക്ഷിച്ച് മൂന്നു ശതമാനം കുറഞ്ഞാണ് ഫിനാഗേലിന്റ് പിന്തുണ 24 ശതമാനത്തിലെത്തിയിരിക്കുന്നത്. സിന്‍ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ 19 ശതമാനമായി കുറഞ്ഞു. ലേബര്‍ പാര്‍ട്ടിയ്ക്ക് 9 ശതമാനം ജനപിന്തുണ വര്‍ധിപ്പിക്കാനായി. ഇന്‍ഡിപെന്‍ഡന്റിന്റെ ജനപിന്തുണ ഒരു ശതമാനം താഴ്ന്ന് 28 ശതമാനമായെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

40 ശതമാനം വോട്ട് നേടി ഫിയന്നഫാള്‍ നേതാവ് മൈക്കിള്‍ മാര്‍്ട്ടിന്‍ ഏറ്റവും ജനപ്രിയ നേതാവായി. 28 ശതമാനം വോട്ട് നേടിയ പ്രധാനമന്ത്രി എന്‍ഡ കെനി നാലാം സ്ഥാനത്താണ്. ജോണ്‍ ബര്‍ട്ടന് 36 ശതമാനം വോട്ടും ജെറി ആഡംസ് ഈമന്‍ റയാന്‍ എന്നിവര്‍ക്ക് 32 ശതമാനം വോട്ടും ലഭിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: