തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന് സുരേഷ്ഗോപി. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ല. ഇതിനെതിരേ സാമുദായിക അംഗങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും സുരേഷ്ഗോപി പ്രതികരിച്ചു.
എന്‍എസ്എസ് ആസ്ഥാനത്ത് പോയത് രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല. എന്‍എസ്എസിന്റെ സ്വത്തിന് വേണമെങ്കില്‍ നേതൃത്വത്തിന് അവകാശം പറയാം. പക്ഷേ സാമുദായിക നേതാക്കളെ അവര്‍ക്ക് എടുക്കാനാകില്ല. ആര്‍ക്കും എത്താവുന്ന സാഹചര്യം പെരുന്നയില്‍ സൃഷ്ടിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നലെ നടന്ന വാര്‍ഷിക ബജറ്റ് യോഗത്തിനിടെ നടന് സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇത്. അനുമതിയില്ലാതെ ഷോ കാണിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഈ അഹങ്കാരം എന്‍എസ്എസിനോട് വേണ്ടെന്നു സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.