ഡബ്ലിന്‍: മിഡ് ലാന്‍ഡ് മേഖലയില്‍ പതിനാലായിരം തൊഴില്‍ സൃഷ്ടിക്കുന്നതിന് പദ്ധതി വരുന്നു. 2019 -ാടെ 25 ബഹുരാഷ്ട്ര കുത്തകകളുടെയെങ്കിലും നിക്ഷേപം വരുമെന്നാണ് കരുതുന്നത്. ഇത് കൂടാതെ സ്റ്റാര്‍ട്ട് അപുകള്‍ക്കായി ഐഡിഎ അധികതുകയും അനുവദിക്കും. മേഖലയിലേക്ക് മാത്രമായി റീജിണല്‍ മാനേജരെ നിശ്ചയിക്കുന്നുണ്ട്. വരും മാസങ്ങളില്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ തൊഴില്‍ നല്‍കുന്നതിന് വേണ്ടിയും സമാന പദ്ധതികള്‍ ഉണ്ടാകും. എട്ട് മേഖലയിലേയ്ക്കാണ് പദ്ധതി ആവിഷ്കരിക്കുന്നത് €250 മില്യണ്‍ യൂറോ ആണ് എട്ട് വര്‍ഷം കൊണ്ട് ഇതിന്‍റെ ഭാഗമായി ചെലവഴിക്കുക.
ലോയ്സ്, ലോങ്ഫോര്‍ഡ്, ഓഫാലി, വെസ്റ്റ് മീത്ത്, തുടങ്ങിയ മേഖലയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴില്ലില്ലായ്മ പതിനാറ് ശതമാനം വരെയാണ് ഈമേഖലയില്‍ കുറഞ്ഞിരുന്നത്. 15,000 പേര്‍ക്ക് തൊഴില്‍ നഷ്ടവും സാമ്പത്തിക മാന്ദ്യം മൂലം സംഭവിച്ചു. പുതിയ പദ്ധതികള്‍ ഓരോ മേഖലയുടെയും ശക്തിയും ദൗര്‍ബല്യവും നോക്കിയാണ് നടപ്പാക്കുന്നത്. നിര്‍മ്മാണം, വിനോദസഞ്ചാരം, ഭക്ഷണം, ഊര്‍ജ്ജം എന്നിവ കേന്ദ്രീകരിച്ചാണ് നിക്ഷേപങ്ങള്‍ വരിക. ഇരുപത്തിയഞ്ച് ശതമാനം സ്റ്റാര്‍ട്ട് അപുകള്‍ കൂടുതലായി തുടങ്ങുന്നുണ്ട്.
വിവിധ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് അഞ്ച് വര്‍ഷം കൂടി നീട്ടി നല്‍കുന്ന വിധമായിരിക്കും പദ്ധതികള്‍. തൊഴില്‍ വകുപ്പായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. എട്ട് മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും ആദ്യത്തേതാണ് ഇത്. അതേ സമയം സ്ലൈഗോയിലും ഡബ്ലിനിലും ഇത് കൂടാതെ 165 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. AbbVie മെഡിക്കല്‍ ഡിവൈസ് കമ്പനി അമ്പത് തൊഴില്‍ അവസരങ്ങള്‍ സ്ലൈഗോയില്‍ സൃഷ്ടിക്കുന്നുണ്ട്. യുഎസ് ടെക്നോളജി കമ്പനി Wrike ഡബ്ലിനില്‍ അമ്പത് തൊഴിവസരം സൃഷ്ടിക്കും. കോര്‍ക്കിലും കെറിയിലും 65 തൊഴിലവസരവും വരും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാണിവയെല്ലാം സൃഷ്ടിക്കപ്പെടുക.