ഡബ്ലിന്‍ : മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ വീടുകളുടെ വില ക്രമാദീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വീടുകളുടെ വില 16 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്നുമാസത്തിലെ കണക്കുകളാണ് Eurostat House Price Index കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 2015 ലെ ആദ്യപാദഫലങ്ങളില്‍ അയര്‍ലണ്ടില്‍ വീടിന്റെ വില 0.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. യുറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മറ്റു E.U രാജ്യങ്ങളില്‍ ഈ കാലയളവില്‍ വീടിന്റെ വില 2.5 ശതമാനമാണ് വര്‍ധിച്ചത്. വീടിന്റെ വിലയുയര്‍ച്ചയില്‍ അയര്‍ലണ്ടിനു തൊട്ടുപിന്നില്‍ സ്വീഡനാണുള്ളത്. 11.6 ശതമാനത്തിന്റെ വില വര്‍ധനവാണ് ഈ രാജ്യത്തുണ്ടായത്. സ്വീഡനു ശേഷം ഹംഗറി (9.7 ശതമാനം) യുണൈറ്റഡ് കിംങ്ഡം (8.7 ശതമാനം) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്.
എന്നാല്‍ എല്ലാ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും വീടിന് വില കുതിച്ചുയരുന്നില്ലെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. Latvia (5.8%) Italy (3.3) എന്നീ രാജ്യങ്ങളില്‍ വീടുകളുടെ വില തകര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഫ്രാന്‍സില്‍ വീടുകളുടെ വിലയില്‍ 1.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. House Price Index നടത്തിയ കണക്കെടുപ്പില്‍ യുേറാ സോണിലെ വീടുകളുടെ വില 0.9 ശതമാനം വര്‍ധിച്ചതായും, യുറോ സോണിനു പുറത്ത് 2.5 ശതമാനം വിലവര്‍ധനവുള്ളതായും കണ്ടെത്തി.