ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിനു സമീപമുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. അഗ്നിശമന സേനയുടെ അഞ്ചുയൂണിറ്റുകള്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. സാന്‍ട്രിക്കു സമീപമാണ് തീപിടിത്തമുണ്ടായത്.
എയര്‍പോര്‍ട്ടില്‍ നിന്ന് കറുത്ത പുക ഉയരുന്നതു കണ്ട പ്രദേശവാസികള്‍ പരിഭ്രാന്ത്രരായി എയര്‍ജന്‍സി സര്‍വീസിനെ വിവിരമറിയിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിനകത്തല്ല തീപിടിത്തമുണ്ടായതെന്നും വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ടയറുകള്‍ക്ക് തീപിടിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു. പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടിത്തം നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ട്.
-എജെ-