1691–1801 പ്രൊട്ടസ്റ്റന്‍റുകളുടെ ഭരണാധികാര നിയന്ത്രണം

രാജ്യത്തെ ഭൂരിഭാഗം പേരും കാത്തോലിക് വിശ്വാസികളായ തൊഴിലാളികളായിരുന്നു. പാവപ്പെട്ടവരും രാഷ്ട്രീയമായി സജീവവും അല്ലായിരുന്നു ഇവര്‍. പിഴയും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനായി ഏറെപേരും പ്രൊട്ടസ്റ്റന്‍റായി മാറി. എന്നിരിക്കിലും കാത്തോലിക് സംസ്കാരത്തിന്‍റെ ഉണര്‍വ് പ്രകടമാകാന്‍ തുടങ്ങിയിരുന്നു. രണ്ട് പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. അള്‍സ്റ്ററിലുള്ള  പ്രസ്ബൈറ്റേറിയനുകളും  ആംഗ്ലോ ഐറിഷ് കുടുംബങ്ങളും.വടക്കന്‍മേഖലയില്‍ താരതമ്യേനഭേദപ്പെട്ട സാമ്പത്തിക ഭദ്രതയിലായിരുന്നു പ്രസ്ബൈറ്റേറിയന്‍ കുടുംബക്കാരെങ്കിലും രാഷ്ട്രീയമായി ഇവര്‍ക്ക് അധികാരമൊന്നും ഉണ്ടായിരുന്നില്ല.ആംഗ്ലോ ഐറിഷ് കുടുംബങ്ങളിലെ ചെറിയ വിഭാഗമാണ് അധികാരം കൈവശംവെച്ചിരുന്നത്. ഇവരാകട്ടെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന് വിധേയപ്പെട്ടവരുമായിരുന്നു. കാര്‍ഷിക ഭൂമിയുടെ വലിയപങ്കും കൈവശം വെയ്ക്കുകയും ചെയ്തു. 
കാത്തോലിക് തൊഴിലാളികള്‍ ഇവിടെ പണിയെടുത്തു.  ഭൂരിഭാഗം ഭൂ ഉടമകളുടെയും കുടുംബങ്ങള്‍ ജീവിച്ചിരുന്നത് ഇംഗ്ലണ്ടിലായിരുന്നു. ഇവരുടെ കൂറ് സ്വാഭാവികമായും ഇംഗ്ലണ്ടിനോടായിരുന്നു. അയര്‍ലന്‍ഡില്‍ ജീവിച്ച ആഗ്ലോ ഐറിഷുകാര്‍ ഐറിഷ് ദേശീയതാ വാദികളായി അറിയപ്പെട്ട് തുടങ്ങുന്നകും ഈ ഘട്ടത്തിലാണ്. ഇംഗ്ലണ്ടിന്‍റെ ദ്വീപിന് മുകളിലുള്ള നിയന്ത്രണം ഇവരെ ചൊടിപ്പിച്ചു. ദേശീയതാ വാദികളുടെ വക്താക്കളായിരുന്ന ജോനാഥന്‍ സ്വിഫ്റ്റും എഡ്മന്‍ഡ് ബര്‍ക്കും കൂടുതല്‍ പ്രാദേശികമായ അധികാരത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. 
Aughrim യുദ്ധത്തോടെ ജൂലൈ1691ല്‍ ജാക്കോബൈറ്റ് പ്രതിരോധങ്ങള്‍ അവസാനിക്കുന്നുണ്ട്. ഈ യുദ്ധത്തിന് ശേഷം പീനല്‍ നിയമങ്ങള്‍  കൂടുതല്‍ കാര്‍ക്കശ്യത്തോടെ നടപ്പാക്കി.   യുദ്ധത്തിന് ശേഷം ആംഗ്ലോഐറിഷ് അധികാരം ഐറിഷ് റോമന്‍ കാത്തോലിക് ലഹളയുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തിവന്നു.  അധികാരം കൈയ്യാളിയിരുന്നത് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്‍റെ കേവലം അഞ്ച് ശതമാനം വരുന്ന പ്രൊട്ടസ്ററന്‍റുകളാണ്. സമ്പത്തിന്‍റെ എല്ലാമേഖലയും ഇവരുടെ കൈപിടിയിലായിരുന്നു. കര്‍ഷക ഭൂമി, നിയമം, പ്രാദേശിക ഭരണം തുടങ്ങി ഐറിഷ് പാര്‍ലമെന്‍റിന്‍റെ ഇരു സഭകള്‍ എന്നിവ ഇവരുടെ കൈയില്‍ ഒതുങ്ങി നിന്നു. അള്‍സ്റ്ററിലെ പ്രസ്ബൈറ്റേറിയനുകളെ ഇവര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. അതേ സമയം തന്നെ കാത്തോലിക് സമൂഹത്തിന്  പരമാവധി കുറച്ച് അധികാരമേ നല്‍കാവൂ എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.  
പൂര്‍ണമായും രാഷ്ട്രീയ അധികാരം ഇക്കൂട്ടര്‍ക്ക് ലഭിച്ചിരുന്നില്ല. ലണ്ടനാകട്ടെ അയര്‍ലന്‍ഡിനെ പിന്നോക്ക കോളനി പോലെയാണ് പരിഗണിച്ചിരുന്നത്. അമേരിക്കന്‍ കോളനികളില്‍ 1770ല്‍ കലാപം ഉണ്ടായതോടെ ലണ്ടന്‍ അധികാരം സംരക്ഷിക്കുന്നതിനായി അവകാശങ്ങള്‍ വന്‍തോതില്‍ പിടിച്ചെടുത്തു. എന്നാല്‍ ഇതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ ഐറിഷ് അധികാരവര്‍ഗ സമൂഹത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന് ശ്രമമുണ്ടായില്ല. കാരണം തങ്ങള്‍ വളരെ കുറച്ച് പേര്‍മാത്രവും തങ്ങളുടെ സംരക്ഷണം നിലവില്‍ ബ്രിട്ടീഷ് സൈന്യത്തെ ആശ്രയിച്ചാണെന്നും പൂര്‍ണ ബോധ്യമുണ്ടായിരുന്നു ഇക്കൂട്ടര്‍ക്ക്. പതിനെട്ടാം നൂറ്റാണ്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഐറിഷ് എതിര്‍പ്പ് ഇംഗ്ലണ്ടിന് നേരെയാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. അയര്‍ലന്‍ഡില്‍ താമസമില്ലാത്ത ഭൂവുടമകളില്‍ പലരും എസ്റ്റേറ്റുകള്‍ നടത്തിയത് ഫലപ്രദമായല്ലായിരുന്നു, കൂടാതെ ഉത്പാദനം ഇവിടെ വിതരണം ചെയ്യാതെ കയറ്റുമതിക്കായി ഉപയോഗിച്ചു.  1740 , 1741ല്‍ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. ഇതാകട്ടെ  400,000 പേരുടെ ജിവനാണ് അപഹരിച്ചത്. 150,000ഐറിഷുകാര്‍ രാജ്യം വിടുകയും ചെയ്തു. ഇത് കൂടാതെ 1660ലെ നാവിഗേഷന്‍ നിയമം മൂലം ഐറിഷ് കയറ്റുതിയും കുറഞ്ഞിരുന്നു. നാവിഗേഷന്‍ നിയമം  അയര്‍ലന്‍ഡില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് താരീഫ് നിശ്ചയിക്കുകയും അയര്‍ലന്‍ഡിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് വരുന്നവയ്ക്ക് താരിഫ് ഇല്ലെന്നുമായിരുന്നു.  
മുന്‍ രണ്ട് നൂറ്റാണ്ടിനെ അപേക്ഷിച്ച് പതിനെട്ടാം നൂറ്റാണ്ട് ലഹളകള്‍ കുറഞ്ഞാണ് കാണപ്പെട്ടത്. എന്നാല്‍ ജനസംഖ്യ നാല് മില്യണിലേക്ക് ഇരട്ടിച്ചു. ആഗ്ലോഐറിഷ് അധികാര വര്‍ഗം ഇംഗ്ലണ്ടിന് പകരം അയര്‍ലന്‍ഡിനെ സ്വദേശമായി കാണാന്‍ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടോടെയാണ്. കൂടുതല്‍ അനുകൂലമായ വാണിജ്യ ബന്ധത്തിനായി പാര്‍ലമെന്‍റില്‍ ഹെന്‍റി ഗ്രാട്ടന്‍ ലഹളകൂട്ടി. ഐറിഷ് പാര്‍ലമെന്‍റിന്‍റെ സ്വാതന്ത്ര്യവും ആവശ്യപ്പെട്ടു. എങ്കിലും പരിഷ്കരണങ്ങള്‍ ഐറിഷ് കാത്തോലിക്കുകള്‍ക്ക് അനുകൂലമായിരുന്നില്ല.  1793ല്‍ കാത്തിലോക്കുകള്‍ ഐറിഷ് പാര്‍ലമെന്‍റില്‍ അംഗമാകാന്‍ സാധിക്കാത്തിടം വരെ നടപടികള്‍ മുന്നേറുന്നുണ്ട്. സര്‍ക്കാരിന്‍റെ ഔദ്യോഗികസ്ഥാപനങ്ങളില്‍ പോലും കാത്തോലിക്കുകള്‍ പാടില്ലെന്ന് വന്നതോടെ 1789ഫ്രഞ്ച് വിപ്ലവം പോലുള്ളതിലേയും സായുധ സമരാശയത്തിലേക്കും പലരും ആകര്‍ഷിക്കപ്പെട്ടു.  പ്രസ്ബൈറ്റേറിയനുകളും ഡിസന്‍റേഴ്സും പീഡനത്തിന് ഇരയാവാന്‍ തുടങ്ങിയിരുന്നു. 1791ല്‍ ഡീസിഡെന്‍റ് പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പ് (രണ്ട് പേര്‍ പ്രസ്ബൈറ്റേറിയനുകളായിരുന്നു )ആദ്യ യോഗം ചേര്‍ന്നു . ഇത് സൊസൈറ്റി ഓഫ് യുണൈറ്റഡ് ഐറിഷ്മെന്നായി പിന്നീട് മാറി. ആദ്യഘട്ടത്തില്‍ ഇവര്‍ ഐറിഷ്പാര്‍ലമന്‍റിന്‍റെ പരിഷ്കരണം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ നിന്ന് മതം വിട്ട് നില്‍ക്കണമെന്നും  കാത്തിലോക് വിശ്വാസത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അയര്‍ലന്‍ഡിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് കൂടല്‍ നിശ്ചദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി ഈ സംഘം വളര്‍ന്നു. 
ഇവരുടെ പ്രവര്‍ത്തനങ്ങളുടെ പാരമ്യമാണ് 1798ലെ ഐറിഷ് ലഹളക്ക് കാരണമായത്. എന്നാലിത് രക്തരൂക്ഷിതമായി അടിച്ചമര്‍ത്തപ്പെട്ടു. അയര്‍ലന്‍ഡിന്റെ മറ്റൊരു ഭരണമേഖലായായി കണ്ട് രാജാവ് ജോര്‍ജ് മൂന്നാമന്‍ ലെഫ്റ്റനെന്‍റോ വൈസ്രോയിയോ മുഖാന്തിരം ഭരിച്ചു.വൈസ്രോയിമാരാകട്ടെ ഇംഗ്ലണ്ടില്‍ ജീവിക്കുകയും  ഭരണം എന്നത് അധികാരത്തിന്‍റെ നിയന്ത്രണം ഇരുന്നിരുന്ന ഐറിഷ് പ്രൊട്ടസ്റ്റന്‍റുകളുടെ ഇഷ്ടപ്രകാരവും നടന്നു. 1767 ല്‍ ഈ സംവിധാനത്തിന് മാറ്റം വന്നു. ശക്തനായ ഇംഗ്ലീഷ് വൈസ്രോയി ജോര്‍ജ് ടൗണ്‍ഷെന്‍റ് ചുമതലയേറ്റെടുത്തതോടെയാണിത്. 1767-72 ല്‍ അദ്ദേഹം ഡബ്ലിനില്‍ കാസില്‍ താമസമാക്കി. ബ്രിട്ടീഷ് രാജാവിന്‍റെയും ലണ്ടന്‍ പാര്‍ലമെന്‍റിന്‍റെയും കടുത്ത പിന്തുണ ലഭിച്ചആളായിരുന്നു ടൗണ്‍ഷെന്‍റ്. അത് കൊണ്ട് തന്നെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ലണ്ടനാണ് എടുത്തിരുന്നത്. 1780കളിലുണ്ടായ നിയമപരിഷ്കരണങ്ങള്‍ ഐറിഷ് പാര്‍ലമെന്‍റിനെ കൂടുതല്‍ സജീവമാക്കി. ബ്രിട്ടീഷ് പാര്‍ലമന്‍റ് ഇക്കാലത്ത് കൂടുതല്‍ സ്വതന്ത്രമായി. 
1798 ലെ ലഹളയെ തുടര്‍ന്ന് അയര്‍ലന്‍ഡിന്‍റെ സ്വയം ഭരണം എടുത്ത് കളഞ്ഞു. 1801ലെ ആക്ട് ഓഫ് യൂണിയന്‍ ആണ് ഇതിന് കാരണം ആയത്.
Share this news

Leave a Reply

%d bloggers like this: