കാര്‍ണിവെല്‍…മുതിര്‍ന്ന തലമുറക്ക് ആദരമായി ഇന്ന് ദീപം തെളിയും

ഡബ്ലിന്‍: കേരളഹൗസ് കാര്‍ണിവലിന് മുന്നോടിയായി അയര്‍ലന്‍ഡിലെത്തിയിട്ടുള്ള മലയാളികളുടെ മതാപിതാക്കള്‍ ഇന്ന് ദീപം തെളിക്കും. വൈകീട്ട് അഞ്ചിനാണ് കാര്‍ണിവെല്ലിന് അനുഗ്രഹവും മംഗളവുമായി മാറുന്ന ചടങ്ങ്. മുതിര്‍ന്ന തലമുറയിലുള്ളവരെ ആദരിച്ച് കൊണ്ടുള്ളതാണ് ദീപം തെളിയിക്കല്‍ ചടങ്ങ്. ലൂക്കനിലെ ബാലിബോയന്‍ കമ്മ്യൂണിറ്റി സെന്‍ററിലെ കേരളാ ഹൗസ് ആസ്ഥാനത്ത് വെച്ചായിരിക്കും കാര്‍ണിവെല്‍ ദീപം തെളിയിക്കല്‍.

ഐറിഷ് മലയാളികളുടെ നാട്ടില്‍ നിന്നും വന്നിട്ടുള്ള മതാപിതാക്കള്‍ ഒരു മിച്ച് തെളിയിക്കുന്ന ദീപം പുതിയ തലമുറയിലെ പ്രതിനിധികള്‍ ഏറ്റ് വാങ്ങും. കേരളത്തില്‍ നിന്നും വന്നിട്ടുള്ള എല്ലാ രക്ഷിതാക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: