കാത്തിരുന്നതു സംഭവിച്ചു; ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

കൊച്ചി: ചരിത്രത്തില്‍ പുതിയ ഏടുകള്‍ ചേര്‍ത്തുകൊണ്ട് എയര്‍ ആംബുലന്‍സിന്റെ സാഹായത്തോടെ എറണാകുളം ലിസി അശുപത്രിയില്‍ നടന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മസ്തിഷ്‌ക മരണം സംഭവിച്ച അഡ്വ: നീലകണ്ഠശര്‍മയുടെ ഹൃദയമാണ് ഓട്ടോറിക്ഷ തൊഴിലാളിയായ മാത്യൂവിന് പുതുജീവന്‍ നല്‍കിയത്.

പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘമാണ് ലിസി ആശുപത്രിയില്‍ മാത്യുവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മൂന്നു ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ആറു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയായത്. പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ട ശസ്ത്രക്രിയയ്ക്കിടെ തടസങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും അതിനാല്‍ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നിന്നും നാവികസേനയുടെ പ്രത്യേക വിമാനത്തിന്റേയും തുടര്‍ന്ന് എയര്‍ ആംബലന്‍സിന്റേയും സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്കുള്ള ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്.

Share this news

Leave a Reply

%d bloggers like this: