ഐറിഷ് ഭാഷ സംസാരിക്കുന്നവരെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന; എന്‍ഡ കെണ്ണിക്കെതിരെ ഐറിഷ് ഭാഷാ സ്‌നേഹികള്‍

ഡബ്ലിന്‍: ആര്‍ടിഇ റേഡിയോ ഡോക്യുമെന്ററിയില്‍ അയര്‍ലണ്ടിന്റെ ഭാഷ സംസാരിക്കുന്നവരെ പറ്റി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയതാണ് അയര്‍ലണ്ടിന്റെ ഭാഷ സംസാരിക്കുന്ന ജനവിഭാഗത്തെ ചൊടിപ്പിച്ചത്.

ഐറിഷ് ഭാഷാ സംസാരിക്കുന്നവരുള്ള ഗേല്‍ടക്ട് പ്രദേശങ്ങള്‍ ഒരു വിഷമവൃത്തത്തിലുമല്ലെന്നാണ് എന്‍ഡ കെണ്ണി അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഗേല്‍ടക്ടിന്റെ ദുരവസ്ഥ പ്രധാനമന്ത്രി പോലും അറിയാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തെറ്റായ പ്രസ്താവന നടത്തിയതെന്നും ഇത് തങ്ങളെ ഏറെ വേദനിപ്പിക്കുന്നതാണെന്നും ഐറിഷ് ഭാഷാ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന കോര്‍നാഥ്‌ന ഗേലിഗ് ഫോറം വ്യക്തമാക്കി.

അയര്‍ലണ്ട് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് എന്‍ഡ കെണ്ണി അഭിമുഖത്തില്‍ നല്‍കിയ മറ്റൊരു തെറ്റായ പ്രസ്താവനയെന്ന് കോര്‍നാഥ്‌ന ഗേലിഗ് ഫോറത്തിന്റെ പ്രസിഡന്റ് കൊള്ളിനോ കിയര്‍ഭെല്‍ പറഞ്ഞു. ഐറിഷ് സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് ഇതിനോടകം തന്നെ വിവിധ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎസ്

Share this news

Leave a Reply

%d bloggers like this: