ക്രോഗ് പാട്രിക്ക് തീര്‍ത്ഥാടം…ശരീരോഷ്മാവ് കുറഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ ചികിത്സ തേടി

ഡ‍ബ്ലിന്‍:  ക്രോഗ് പാട്രിക്ക് തീര്‍ത്ഥാടകരായ എട്ട് പേരെ ഹൈപോതെര്‍മിയ മൂലം കഴിഞ്ഞ ദിവസം ചികിത്സിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍. ശരീരത്തിന്‍റെ ഉഷ്മാവ് മുപ്പത്തിയഞ്ച് ഡിഗ്രിസെല്‍ഷ്യസിലും താഴുന്ന ആരോഗ്യപ്രശ്നമാണിത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്രോഗിലേക്കുള്ള തീര്‍ത്ഥാടനംഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ചികിത്സ തേടേണ്ടി വന്നവരില്‍ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നുണ്ട്.

ഞയറാഴ്ച്ചയിലെ തീര്‍ത്ഥാടനം യെല്ലോ അലര്‍ട്ട്മൂലം റദ്ദാക്കുകയായിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചും നൂറ് കണക്കിന് പേര്‍ മലകയറി. സംഭവത്തില്‍ കുടത്ത നിരാശയാണുള്ളതെന്ന് മയോ മൗണ്ടന്‍ റസ്ക്യൂവില്‍ നിന്നുള്ള പോള്‍ ഫീനെ പറയുകയും ചെയ്തു. കുട്ടികളെ ഇത്രയും അപകടകരമായ അവസ്ഥയില്‍ കൊണ്ട് വന്നതിന് രോഷം പ്രകടിപ്പിക്കുകയും ചെയ്തു.  ശനിയാഴ്ച്ചയോടെ കാലാവസ്ഥ മോശമായതോടെ മുന്നിറിയിപ്പ് നല്‍കി പന്ത്രണ്ട് ആഴ്ച്ചമാത്രം ഉള്ള കുഞ്ഞുങ്ങളുമായി വരുന്നത് വിലക്കുകയും ചെയ്തു. എന്നാല്‍ ഇതിന് വിരുദ്ധമായി കുഞ്ഞിനെയും കൊണ്ട് പോകുകയാണ് പലരും ചെയ്തതെന്ന് ഇരുവരും പറയുന്നു.

പ്രാദേശിക വൈദികരും മറ്റ് വകുപ്പുകളുമായും ചര്‍ച്ച ചെയ്താണ് തീര്‍ത്ഥാടനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നത്. 765  മീറ്ററാണ് മലയുടെ ഉയരം.  കഴിഞ്ഞ ദിവസം രാവിലെ നാലിനും അഞ്ചിനും ഇടയില്‍ ശക്തമായ കാറ്റാണ് വീശിയത്.

Share this news

Leave a Reply

%d bloggers like this: