രാജ്യത്തെ നഴ്സുമാര്‍ രോഗാവസ്ഥ കണക്കിലെടുക്കാതെ ജോലി ചെയ്യുന്നതായി സര്‍വെ

ഡബ്ലിന്‍:  രാജ്യത്തെ 82 ശതമാനം നഴ്സുമാരും ശാരീരികമായി സുഖമില്ലെങ്കിലും അവധിയെടുക്കാതെ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. തങ്ങള്‍ അവധിയെടുക്കുന്നത് മൂലം സഹപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴില്‍ ഭാരം വരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി അവശതകളുണ്ടെങ്കില്‍ കൂടി അത് കണ്ടില്ലെന്ന് നടിക്കുകയാണിവര്‍ ചെയ്യുന്നത്.

ഡിസിയുവിന്‍റെ സര്‍വെ പ്രകാരം നാലില്‍ ഒരു വിഭാഗം നഴ്സുമാരും കഴിഞ്ഞ വര്‍ഷം ഒരിക്കലെങ്കിലും അസുഖബാധിതരായ ശേഷം അത് വകവെയ്ക്കാതെ ജോലിചെയ്തിട്ടുണ്ട്. ഇതില്‍ തന്നെ പകുതിയോളം പേരും രണ്ട് മുതല്‍ അ‍ഞ്ച് തവണ വരെ തങ്ങളുടെ അവശത കണക്കിലെടുക്കാതെ ജോലിചെയ്തവരാണ്. അസുഖമുണ്ടായിട്ടും അഞ്ച് തവണയില്‍ കൂടുല്‍ ജോലി ചെയ്യേണ്ടി വന്നവര്‍ പത്ത് ശതമാനമാണ്. നിലവില്‍ ജീവനക്കാരില്ലാത്ത അവസ്ഥയില്‍ തങ്ങളുടെ നഴ്സിങ് ടീമിന് കൂടുതല്‍ ജോലിഭാരം വരുന്നതും പരിചരണത്തില്‍ വീഴ്ച്ചവരുന്നതും ഒഴിവാക്കാനാണ് ആരോഗ്യസ്ഥിതി വകവെയ്ക്കാതെ ജോലിക്കെത്തുന്നതെന്ന് നഴ്സുമാര്‍ വ്യക്തമാക്കുന്നു.

മറ്റൊരുപേടി വേതനം കുറയുമോ എന്നതാണ്. മാനേജ്മന്‍റ് ഭാഗത്ത് നിന്നുള്ള സമ്മര്‍ദവും രോഗികളെക്കുറിച്ചുള്ള ആശങ്കയും മൂലം ജോലിക്കെത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റിന് ജോലി ചെയ്യുന്നവരാണ് കൂടുതലും ബുദ്ധിമുട്ടാന്‍ തയ്യാറാവുന്നവര്‍. ഇതിനര്‍ത്ഥം എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അവശതസഹിച്ചും തൊഴില്‍ ചെയ്യേണ്ടി വരുന്നില്ലെന്നല്ല. ഇരുവിഭാഗവും കണക്കിലെടുക്കുമ്പോള്‍ താരതമ്യേന പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍  ബുദ്ധിമുട്ടേണ്ടി വരുന്നത്.രോഗമുണ്ടെങ്കിലും ജോലിക്ക് പ്രവേശിക്കുന്നതില്‍ മുന്നില്‍ 36- 45 ഇടയില്‍ പ്രായമായവരാണ്.

അതേസമയം തന്നെ  46-55,56-65 ഇടിയില്‍ പ്രായമുള്ള നഴ്സുമാര്‍ അസുഖമാണെങ്കില്‍ ജോലിക്ക് പ്രവേശിക്കുന്നത് കുറവാണ്. നഴ്സുമാരുടെ ആരോഗ്യത്തെക്കുറിച്ച് മാനേജ്മെന്‍റിന് പരിഗണനയില്ലെന്ന് അഞ്ചില്‍ രണ്ട് നഴുമാരും അഭിപ്രായപ്പെടുന്നു. അസുഖമായിരിക്കുമ്പോള്‍ തൊഴിലെടുക്കേണ്ടി വരുന്നത് നഴ്സുമാരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ അപകടത്തിലാക്കുകയാണ് ചെയ്യുക. ഇത് മൂലം അസുഖം മാറി പഴയപടി ആകാന്‍ കാലതാമസവും നേരിടും.

Share this news

Leave a Reply

%d bloggers like this: