എച്ച്എസ്ഇ വിരമിച്ചവരെ വീണ്ടും ജോലിക്ക് നിയോഗിക്കുന്നു

ഡബ്ലിന്‍: നൂറ് കണക്കിന് വിരമിച്ച എച്ച്എസ്ഇ ജീവനക്കാര്‍ വീണ്ടും ഹെല്‍ത്ത് സര്‍വീസില്‍ തന്നെ ജോലി ചെയ്യുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. എച്ച്എസ്ഇ തെക്കന്‍ മേഖലയില്‍ 138 വിരമിച്ച ജീവനക്കാര്‍ക്ക് ശബളം നല്‍കിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഈ ഇനത്തില്‍ ചെലവഴിച്ച ആകെ തുക €2.36 മില്യണ്‍ വരും.ശരാശരി €17,000 വീതം ആണ് എച്ചഎസ്ഇ വിരമിച്ച ജീവനക്കാരെ വീണ്ടും നിയോഗിച്ച് കൊണ്ട് ചെലവഴിച്ചത്.

ഇതില്‍ പകുതിയോളം പേരും നഴ്സുമാരാണ്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന വേതനം നല്‍കിയിരിക്കുന്നത് മെഡിക്കല്‍ ജീവനക്കാര്‍ക്കാണ്. ഇവര്‍ക്ക് ശരാശരി €37,000 യൂറോ ആണ് നല്‍കുന്നത്. ആരോഗ്യപരമായ കാരണങ്ങള്‍ വിരമിക്കേണ്ടിവന്ന ജീവനക്കാരന് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അധികൃതര്‍ക്ക് €33,000 അധികബാധ്യതയാണ് കാണാനായത്. തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഇവരുടെ പെന്‍ഷന്‍ റദ്ദാക്കാത്തത് മൂലമാണിത്. 2013ഫെബ്രുവരിയില്‍ 22 പേര്‍ക്കാണ് വിരമിക്കല്‍ തീയതി ഉണ്ടായിരുന്നത്. എച്ച്എസ്ഇയുടെ ഹ്യൂണ്‍ റിസോഴ്സ് വിഭാഗം 2010 മുതല്‍ വിരമിച്ചവരെ ജോലിക്ക് നിയോഗിക്കരുതെന്ന് ആവശ്യപപ്ടുന്നുണ്ട്.

പലപ്പോഴും രണ്ടാമതും ജോലിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് സമക്രമവും വേതന  വ്യവസ്ഥകളും. ആഴ്ച്ചയില്‍ ഏര്‍പ്പെടുത്തുന്ന തൊഴില്‍ സമയം മുതല്‍  പൂര്‍ണ സമയ ജോലി സമയക്രമം വരെ വളരെയേറെ വ്യത്യാസപ്പെടുന്നുണ്ട്. വിരമക്കുന്ന മൂന്നിലൊന്ന് കേസില്‍ മാത്രമാണ് വീണ്ടും ജോലി നല്‍കാന്‍ അവസരം നല്‍കുന്നത്. ഇക്കാര്യത്തില്‍ ചെലവ് കുറയ്ക്കാവുന്ന വിധത്തില്‍ ഒരു ഘടനാത്മകമായ രൂപത്തില്‍ ചട്ടങ്ങളിലാത്തത് അധിക ചെലവ് വരുത്തിവെയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2009മുതല്‍ പൊതുവെ വിരമിച്ചവരെ നിയമിക്കുന്നതിന് മൊറോട്ടോറിയം ഉണ്ട്.

Share this news

Leave a Reply

%d bloggers like this: