ഔര്‍ലേഡി ഓഫ് ലൂര്‍ദസ് ആശുപത്രിയില്‍ ഏജന്‍സി സ്റ്റാഫുകളെ പരിശോധന കൂടാതെ നിയമിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍:  ഡ്രോഗഡെയിലെ ഔര്‍ലേഡി ഓഫ് ലൂര്‍ദസ് ആശുപത്രി ഏജന്‍സി സ്റ്റാഫുകള്‍ക്ക് വേണ്ടി പരിശോധന പോലും നടത്താതെ മില്യണ്‍ കണക്കിന് യൂറോ ചെലവഴിച്ചതായി എച്ച്എസ്ഇയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ലൂത്തിലെ ആശുപത്രി എച്ച്എസ്ഇ മാനദണ്ഡങ്ങള്‍ തെറ്റിച്ച് കൊണ്ടാണ് റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ ഉപയോഗിച്ചിരിക്കുന്നതും സര്‍വീസ് തലത്തില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നതും. ഏജന്‍സി സ്റ്റാഫുകള്‍ക്ക് ഗാര്‍ഡയുടെ പരിശോധനയ്ക്ക് ശേഷമുള്ള അനുമതിയുണ്ടോ സുരക്ഷാ ആരോഗ്യ കാര്യങ്ങളില്‍ പരിശീലനം സിദ്ധിച്ചിട്ടുണ്ടോ എന്നിവയൊന്നും പരിശോധിക്കപ്പെട്ടിട്ടില്ല.  ഏജന്‍സി സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നതും ഇവര്‍ക്ക് വേതനം നല്‍കുന്ന കാര്യത്തിലും കൂടതര്‍ ശക്തമായ ചട്ടങ്ങള്‍ ആവശ്യമുണ്ട്. കൂടാതെ ഇക്കാര്യത്തില്‍ ചട്ടം പാലിക്കുന്നതിന് ഫലപ്രദാമയ ആഭ്യന്തര സംവിധാനവും വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എച്ച്എസ്ഇയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കൂടാതെ മറ്റ് വിവരങ്ങളും ചെലവുകളെ സംബന്ധിച്ച് പുറത്ത് വരുന്നുണ്ട്. വിവരാവകാശ രേഖകളില്‍ ഒരു ആശുപത്രി ഡോക്ടര്‍ക്ക്അധിക സമയ ജോലിക്ക് €70,000വരെ ലഭിച്ചതായി വ്യക്തമാകുന്നു. എച്ച്എസ്ഇയുടെ മറ്റൊരു പ്രദേശത്ത് ജോലി ചെയ്യുന്നതിനാണിത്.  ഇടക്കാലത്തേക്ക് മാനേജരെ നിയമിച്ചതിന്  €45,000 ആയിരുന്നു കരാറില്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ചുമതല വിപുലൂകരിച്ച്€275,000 വരെയാണ് കാരാര്‍ തീരുമ്പോള്‍ നല്‍കേണ്ടിയിരുന്നത്. ഇത് കൂടാതെ നഷ്ടം വരത്തക്ക വിധത്തില്‍ വിരമിച്ച് ജീവനക്കാരെയും നിയോഗിച്ചിരുന്നു.

ഔര്‍ലേഡിയില്‍ പരിശോധിച്ച ഇരുപത്തിയഞ്ച് കേസുകളിലും തസ്തികയ്ക്ക് വേണ്ട യോഗ്യതകള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഏജന്‍സിക്ക്നല്‍കിയിരിക്കുന്ന നിരക്ക് രേഖകളുടെ പിന്തുണ ഉള്ളതും അല്ല. 2013ല്‍ €16.8മില്യണ്‍ ആണ് ഏജന്‍സി ജീവനക്കാര്‍ക്ക് വേണ്ടി ചെലവഴിച്ചിരുന്നത്. തൊട്ട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല് മില്യണില്‍ കൂടതലാണിത്. രണ്ട് കമ്പനികളാണ് ഇവിടെ ഭൂരിഭാഗം ഏജന്‍സി സ്റ്റാഫുകളെയും റിക്രൂട്ട് ചെയ്തിരിക്കുന്നത്. നിയമനങ്ങള്‍ക്ക് തടസമുള്ളതിനാല്‍ ഏജന്‍സി സ്റ്റാഫുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടായിരുന്നത്. വേതന കുറവ് മൂലം സ്ഥിര ജോലിക്ക് ജീവനക്കാരെ ആകര്‍ഷിക്കാനും കഴിയുന്നില്ലായിരുന്നു. എന്നാല്‍ ഏജന്‍സി സ്റ്റാഫുകള്‍ക്ക് നല്‍കുന്ന മണിക്കൂര്‍ വേതനം സ്ഥിര ജീവനക്കാരെ നിയോഗിക്കുന്നതിനേക്കാള്‍ ചെലവേറിയതുമായിരുന്നു.

മറ്റ് ആശുപത്രികളെ ഏജന്‍സി നിയമനങ്ങളേക്കാള്‍ ഇവിടെ ചെലവ് കൂടുതലുണ്ട്.  2013ല്‍ ദേശീയമായ ഏജന്‍സി സ്റ്റാഫുകള്‍ക്ക് നല്‍കിയിരിക്കുന്ന തുക €238 മില്യണ്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍പറയുന്നു.

Share this news

Leave a Reply

%d bloggers like this: