അക്കൗണ്ട് മറച്ച് വെച്ച സംഭവം.. ആംഗ്ലോ ഐറിഷ് ബാങ്കിന്‍റെ മൂന്ന് ജീവനക്കാര്‍ക്ക് തടവ്

ഡബ്ലിന്‍: ആംഗ്ലോ ഐറിഷ് ബാങ്കിന്‍റെ മൂന്ന് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ. പതിനെട്ട്മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് തടവ്. അക്കൗണ്ട് പൂഴ്ത്തി വെച്ചതിന് എതിരെയാണ് വിധി. ബാങ്ക് തലവനായ സിയാന്‍ ഫിറ്റ്സ് പാട്രികുമായ ബന്ധപ്പെട്ട അക്കൗണ്ടാണ്  റവന്യൂവില്‍ നിന്ന് മറച്ച് പിടിച്ചിരുന്നത്.

ആംഗ്ലോ മുന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ Tiarnan O’Mahoney(56)ക്ക് മൂന്ന് വര്‍ഷം വരെയും കമ്പനി സെക്രട്ടറി ആയ Bernard Daly(67 )ക്ക് രണ്ട് വര്‍ഷം വരെയും മുന്‍ അസിസ്റ്റന്‍റ് മാനേജരായ Aoife Maguire( 62) ക്ക് പതിനെട്ട് മാസം വരെയുമാണ് തടവ് വിധിച്ചിരിക്കുന്നത്. റവന്യൂവിന് തെറ്റായ വിവരങ്ങള്‍ നല്‍കി, അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് ഗൂഢാലോചന നടത്തി, റവന്യൂവിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മൂവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.  കേസ് കൈകാര്യം ചെയ്യാന്‍ ഏറെ പ്രയാസമുള്ളതാണെന്ന് ജഡ്ജ് പാറ്റ് മക് കാര്‍ട്ടാന്‍ അഭിപ്രായപ്പെടുകയും ചെയ്തു.

ബാങ്കിങ് മേഖല പ്രവര്‍ത്തിക്കേണ്ടത് വിശ്വാസത്തിന് പുറത്തും സത്യസന്ധതയോടെയുമാണെന്ന് ജഡ്ജ് വ്യക്തമാക്കുകയും ചെയ്തു. സമൂഹത്തില്‍ സേവനങ്ങള്‍ നില നിര്‍ത്തുന്നതില്‍ ക്രിയാത്മകമായ പങ്കാണ് റവന്യൂ നികുതി പിരിക്കുന്നതിലൂടെ ചെയ്യുന്നത് റവന്യൂവിന്‍റെ ഉത്തരവാദിത്തത്തോട്  സത്യസന്ധമല്ലാത്ത സമീപനമാണ് ആഗ്ലോ ഐറിഷ് ബാങ്ക് സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ഉത്തരാവാദിത്തമില്ലെന്ന് ബാങ്ക് നുണപറയുകയും  ബാങ്കിന്‍റെ ചുമതല്ലാക്കാര്‍ ഒരു തരത്തില്‍ സഹകരിക്കുകയും മറ്റൊരു തലത്തില്‍ ബാങ്ക് ചീഫ് എക്സിക്യൂട്ടീവിന്‍റെ താത്പര്യം സംരക്ഷിക്കാന്‍ മൗനംപാലിക്കുകയും ചെയ്തെന്നും ചൂണ്ടികാട്ടി.

മൂന്ന് പേരുടെ സംഘം  വഞ്ചനകാണിക്കുന്നതിന് ആസൂത്രിതമായി പ്രവര്‍ത്തിച്ചെന്ന നീരീക്ഷണമാണ് കോടതിക്കുള്ളത്. റവന്യൂവിന്‍റെ ഓഡിറ്റ് അവസാനിച്ചശേഷവും  ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തികള്‍ സംഭ്രമ ജനകമായിരുന്നു.  അക്കൗണ്ട് ഡിലിറ്റ് ചെയ്യാതെ രേഖയായി സൂക്ഷിക്കാന്‍ തീരുമാനിച്ചവരെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ആംഗ്ലോബാങ്കിന്‍റെ പതനവും പുതിയ ടീം ഡയറക്ടര്‍മാരുടെ വായ്പ സംബന്ധിച്ച് പരിശോധനയും നടത്തിയതോടെ അക്കൗണ്ട് മറച്ച് വെച്ചത് പുറത്ത് വരികയായിരുന്നു. ഇതോടെ മോശം രീതിയില്‍ പ്രവര്‍ത്തിച്ച ബാങ്കിനെകുറിച്ച് വെളിവാകുകയായിരുന്നു. ഉന്നത തലതത്തിലുള്ള മനപൂര്‍വമായ കുറ്റകൃത്യമാണിതെന്നും കോടതി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: