Fleadh Cheoil na hÉireann …രാജ്യത്തെ ഏറ്റവും വലിയ സംഗീതോത്സവത്തിന് തുടക്കമാകുന്നു

ഡബ്ലിന്‍: 25  രാജ്യങ്ങളില്‍ നിന്നുള്ളവര്‍, നാല് ലക്ഷത്തോളം ജനങ്ങള്‍, ആറായിരം സംഗീത‍ഞ്ജര്‍,   സ്ലൈഗോയില്‍ ആഴ്ച്ചവസാനം  നടക്കുന്ന  Fleadh Cheoil na hÉireannയില്‍ പങ്കെടുക്കാന്‍ വരുന്നവരാണിവര്‍. രാജ്യത്തെ ഏറ്റവും വലിയ മ്യൂസ് ഫെസ്റ്റീവലിന്  തുടക്കമിടാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഐറിഷ് സംസ്കാരത്തെയും പാരമ്പര്യത്തെയും അത് ലോകത്തില്‍ നേടി കൊടുക്കുന്ന സവിശേഷ ശ്രദ്ധയെക്കുറിച്ചും മടങ്ങി വരുന്ന കുടിയേറ്റക്കാരെക്കുറിച്ചുമെല്ലാം നാളെ പ്രസിഡന്‍റ് മൈക്കിള്‍ ഡി ഹിങ്കിങ്സിന്‍റെ സംസാരിക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും.  1,500  വളണ്ടിയര്‍മാരാണ് തിരക്ക് നിയന്ത്രിക്കുന്നതിനായി സജ്ജമായിരിക്കുന്നത്.

€50മില്യണ്‍ ആയിരിക്കും പ്രാദേശിക സമ്പത് രംഗത്ത് ചെലഴിക്കപ്പെടുക. അടുത്ത് എട്ട് ദിവസത്തേക്ക് സ്ലൈഗോയിലെ നിരത്തുകള്‍ ആസ്വാദകര്‍ക്കായി തുറന്ന്നല്‍കും.  കാല്‍നടക്കാത്രക്കാര്‍ക്ക് വാഹനങ്ങള്‍‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് ഗതാഗത നിയന്ത്രണവും ഉണ്ടാകും. 1951മുതല്‍  ശനിയാഴ്ച്ച വൈകുന്നേരത്തോടെ കാര്‍ണിവല്‍ പരേഡ് നടത്തി മ്യൂസിക് ഫെസ്റ്റ് നടന്ന് വരുന്നുണ്ട്. നൂറ് കണക്കിന് സംഗീത മത്സരങ്ങള്‍ ആണ് അടുത്ത ദിവസങ്ങളില്‍ നടക്കുക.

Share this news

Leave a Reply

%d bloggers like this: