യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റനയത്തിനെതിരെ ഐറിഷ് പ്രസിഡന്റ്

 

ഡബ്ലിന്‍: മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പെടുന്ന അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നാണകെട്ട സമീപനമാണ് പുലര്‍ത്തുന്നതെന്ന് ഐറിഷ് പ്രസിഡന്റ് മൈക്കള്‍ ഡി ഹിഗിന്‍സ്. കുടിയേറ്റക്കാരോട് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കുടിയേറ്റങ്ങളില്‍ മനുഷ്യാവകാശം സംരക്ഷിക്കപ്പെടാതെ പോകുന്നത് കാണാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര കൗണ്‍സില്‍ മീറ്റിംഗ് ഉദ്ഘാടനത്തിനിടെ കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ച അഭയാര്‍ത്ഥികളെ അനുസ്മരിച്ച അദ്ദേഹം യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥികളോടുള്ള നയം അപര്യാപ്തമാണെന്നും വ്യക്തമാക്കി.

മെഡിറ്ററേനിയന്‍ കടലിലെത്തുന്ന കുടിയേറ്റക്കാരെ മനപൂര്‍വം അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റസമീപനത്തെക്കുറിച്ച് ഐറിഷ് പ്രസിഡന്റ് തുറന്നടിച്ചിരിക്കുന്നത്. പല രാജ്യങ്ങളും കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഐറിഷ് നേവി മികച്ച രക്ഷാപ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: