മാഗി സാംപിളുകളില്‍ വീണ്ടും ഈയത്തിന്റെ അംശം

ലക്‌നൗ: മാഗി ന്യൂഡില്‍സിന്റെ അഞ്ചിലേറെ സാംപിളുകള്‍ പരിശോധിച്ചതില്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അംശംകണ്ടെത്തിയതായി ലാബ് അധികൃതര്‍. യുപിയിലെ ബരാബങ്കിയില്‍നിന്ന് ശേഖരിച്ച സാംപിളുകള്‍ ലൗക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് ഈയത്തിന്റെ അംശം അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയത്.

പരിശോധന ഫലം ഉടനെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അയച്ചുകൊടുക്കുമെന്ന് ലാബിന്റെ അഡീഷണല്‍ കമ്മീഷണര്‍ ആര്‍.എസ് മൗര്യ പറഞ്ഞു. ശരീരത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സ് വില്‍പന നിരോധിച്ചത്.

മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഈയിടെ നടത്തിയ പരിശോധനയില്‍ മാഗി ഉപയോഗിക്കുന്നത് അപകടമല്ലെന്ന് കണ്ടിരുന്നു.ഇതിനെത്തുടര്‍ന്ന് മാഗി ന്യൂഡില്‍സ് വിപണിയിലേക്ക് തിരിച്ചു വരുമെന്ന് പ്രത്യാശിക്കുന്നതായി കേന്ദ്ര ഉപഭോക്തൃ മന്ത്രി രാംവിലാസ് പസ്വാന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനിടെയാണ് മാഗിക്കെതിരായ പരിശോധനാഫലം പുറത്തുവന്നത്.

Share this news

Leave a Reply

%d bloggers like this: