പെന്‍ഷനില്‍ 5 യൂറോയുടെ വര്‍ധന വരുത്തി ഗ്രെ വോട്ട് നോടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു

ഡബ്ലിന്‍: തെരഞ്ഞെടുപ്പില്‍ ഗ്രെ വോട്ടുകള്‍ നേടാന്‍ അടുത്ത ബജറ്റില്‍ സ്റ്റേറ്റ് പെന്‍ഷനില്‍ 5 യൂറോയുടെ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലാകെ 5,75,000 പെന്‍ഷന്‍കാരാണുള്ളത്. 2008 മുതല്‍ പെന്‍ഷന്‍ നിരക്കുകള്‍ വര്‍ധിച്ചിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ തുകയില്‍ വര്‍ധന വരുത്തി വോട്ട് നേടാനാണ് ഭരണകക്ഷിയുടെ ശ്രമമെന്നാണ് സൂചന. വിദേശങ്ങളില്‍ നിന്ന് സ്വരാജ്യത്തേക്ക് തിരിച്ചെത്തുന്ന പൗരന്‍മാര്‍ക്ക് ഇന്‍സെന്റിവായി സ്‌പെഷ്യല്‍ ടാക്‌സ് ക്രെഡിറ്റ് നല്‍കാനു ള്ള പദ്ധതിയും പരിഗണിക്കുന്നുണ്ട്.

മാത്രമല്ല പ്രധാനമന്ത്രി എന്‍ഡകെനി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2018 എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യം കൈവരിച്ചതിനുശേഷം സ്ഥാമമൊഴിയുമെന്ന് സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: